കെഎസ്ആര്‍ടിസി ബസ്സുകള്‍ ജനവാസമില്ലാത്ത സ്ഥലങ്ങളില്‍ നിര്‍ത്തരുതെന്ന് നിര്‍ദ്ദേശം

കോ‍ഴിക്കോട്: അന്തര്‍ സംസ്ഥാന സര്‍വീസ് നടത്തുന്ന കെ എസ് ആര്‍ ടി സി ബസ്സുകള്‍ ജനവാസമില്ലാത്ത സ്ഥലങ്ങളില്‍ നിര്‍ത്തരുതെന്ന് നിര്‍ദ്ദേശം. യാത്രക്കാര്‍ ആവശ്യപ്പെട്ടാലും ആളുകളുള്ള സ്ഥലങ്ങളില്‍ മാത്രം നിര്‍ത്തിയാല്‍ മതിയെന്ന നിര്‍ദേശമാണ് കെ എസ് ആര്‍ ടി സി, ജീവനക്കാര്‍ക്ക് നല്‍കിയത്. ബെംഗളൂരുവിന് സമീപം ചെന്നപട്ടണത്ത് കെ എസ് ആര്‍ ടി സി ബസ് കൊള്ളയടിച്ച പശ്ചാത്തലത്തിലാണ് ചീഫ് ട്രാഫിക് മാനേജര്‍ പുതിയ സര്‍ക്കുലര്‍ ഇറക്കിയത്.

കെ എസ് ആര്‍ ടി സി ചീഫ് ട്രാഫിക് മാനേജര്‍ ഇറക്കിയ സര്‍ക്കുലറിലാണ് അന്തര്‍സംസ്ഥാന സര്‍വീസുകള്‍ നടത്തുന്ന ബസിലെ ജീവനക്കാര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയത്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ യാതൊരു കാരണവശാലും ബസുകള്‍ ഇനി നിര്‍ത്താന്‍ പാടില്ല, അത്യാവശ്യ ഘട്ടങ്ങള്‍ വരികയാണെങ്കില്‍ സമീപത്തെ ബസ് സ്റ്റേഷനുകളില്‍ മാത്രമേ നിര്‍ത്താവൂ എന്നും സര്‍ക്കുലര്‍ വ്യക്തമാക്കുന്നു.

ഇക്കാര്യം യാത്രക്കാരെ പറഞ്ഞ് ബോധ്യപ്പെടുത്തണം. പെട്രോള്‍ പമ്പുകള്‍, ഭക്ഷണശാലകള്‍, തുടങ്ങിയ ഇടങ്ങളിലും വളരെ അത്യാവശ്യ ഘട്ടങ്ങള്‍ വന്നാല്‍ ബസുകള്‍ നിര്‍ത്താം. ഇത് കര്‍ശനമായി പാലിക്കണമെന്നും ജീവനക്കാര്‍ക്ക് കെ എസ് ആര്‍ ടി സി നല്‍കിയിരിക്കുന്ന നിര്‍ദേശത്തില്‍ പറയുന്നു.

കഴിഞ്ഞ ദിവസം കര്‍ണ്ണാടകയിലെ ചന്നപട്ടണത്ത് ആളൊഴിഞ്ഞ സ്ഥലത്ത് ഡ്രൈവര്‍ പ്രാഥമിക ആവശ്യത്തിനായി കെ എസ് ആര് ടി സി ബസ് നിര്‍ത്തിയപ്പോഴായിരുന്നു ആയുധങ്ങളുമായി എത്തിയ സംഘം യാത്രക്കാരെ കൊള്ളയടിച്ചത്. ഈ പശ്ചാത്തലത്തിലാണ് യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനുളള കെ എസ് ആര്‍ ടി സിയുടെ പുതിയ സര്‍ക്കുലര്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News