ശബ്ദമില്ലാത്തവരുടെ ശബ്ദമാകാൻ ; സംസാര ശേഷിയോ കേൾവി ശേഷിയോ ഇല്ലാത്തവർക്ക് വീഡിയോ കോളിംഗ് ഇന്ദ്രിയമാകുന്നു

കൊല്ലം: ഇവിടെ കൊല്ലം സ്വദേശിനി ചിന്നുവിന്റെ കയ്യിൽ 4 ജി ഫോൺ, അങ്ങേ തലയ്ക്കല്‍ താജുന്നിസ മനു ദമ്പതികൾ, മൂവരും കൊല്ലം വാളകത്തെ ബധിര മൂക വിദ്യാലയത്തിലെ സഹപാഠികൾ. മറ്റുള്ളവർ നേരിട്ടും വിളിച്ചും ആശംസകൾ നേരുമ്പോൾ വിധി സമ്മാനിച്ച ഭിന്നശേഷിയെ അതി ജീവിച്ച് ഓണസദ്യയ്കിടെ ഫോണിന്റെ മുന്‍ ക്യാമറയിലൂടെ ആശംസകൾ നേരുന്നത് കണ്ടു നിൽകുന്നവരിലും ആത്മ വിശ്വാസം പകരും.
മൊബൈൽ ഫോൺ പണ്ട് ഇവർക്ക് ഒരു കാഴ്ച വസ്തുവായിരുന്നെങ്കിൽ ഇപ്പോൾ നാവും ചെവിയുമാണ് . ഫോർ ജി സേവനം യഥേഷ്ടം ലഭ്യമായതോടെ ഇവരുടെ ജീവിതം പ്രഭാ പൂരിതമായി. രാജ്യത്തെ പതിനായിരക്കണക്കിനു വരുന്ന ബധിരരും മൂകരുമായവർക്ക് അവരുടെ ചിന്തകളും സന്തോഷങ്ങളും ദുഃഖങ്ങളും സാങ്കേതിക സഹായത്തോടെ പങ്കുവെയ്ക്കാനാകുന്നത് വളരെ വലിയ കാര്യമാണ്.

നേരിട്ടെന്നപോലെ വീഡിയോ കോളിംഗ് വഴി സൈൻലാങ്വേജും, ശരീരഭാഷയും ഉപയോഗിച്ച് ആശയ വിനിമയം നടത്താൻ കഴിയുന്നത് ചെറിയ ആശ്വാസമല്ല പകരുന്നത്. 17 -ാം  നൂറ്റാണ്ടിലാണ് സൈൻ ലാങ്വേജിന്റെ ജനനം. അവിടെ നിന്ന് 21- ാം നൂറ്റാണ്ടിലെത്തിയപ്പോൾ മൊബൈൽ ഫോൺ ബധിരർകും മൂകർകും ഇന്ദ്രിയങ്ങളാകുന്നത് ശാസ്ത്രത്തിന്റെ വളർച്ച എന്ന് ഒറ്റ വരിയിൽ വിശേഷിപ്പിക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here