‘കേരളത്തിനായി ഒന്നിച്ച് പ്രവര്‍ത്തിക്കാം’; മുഖ്യമന്ത്രി പിണറായിയോട് അല്‍ഫോന്‍സ് കണ്ണന്താനം

ദില്ലി: കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം മുഖ്യമന്ത്രി പിണറായി വിജയനുമായി ദില്ലിയില്‍ കൂടിക്കാഴ്ച്ച നടത്തി. കേരള ഹൗസിലെത്തിയാണ് മുഖ്യമന്ത്രി പിണറായി വിജയനെ കേന്ദ്രമന്ത്രി കണ്ടത്. കണ്ണന്താനം മികച്ച പാര്‍ലമെന്ററിയനെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിനായി ഒന്നിച്ച് പ്രവര്‍ത്തിക്കുമെന്ന് മുഖ്യമന്ത്രിയ്ക്ക് കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം ഉറപ്പ് നല്‍കി.

ടൂറിസം വകുപ്പിന്റെ സ്വതന്ത്രചുമലയുള്ള സഹമന്ത്രിയായി സ്ഥാനമേറ്റ് ശേഷം ആദ്യമായാണ് അള്‍ഫോന്‍സ് കണ്ണന്താനവും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിലുള്ള കൂടിക്കാഴ്ച്ച നടക്കുന്നത്. പോളിറ്റ് ബ്യൂറോയോഗത്തില്‍ പങ്കെടുക്കാന്‍ ദില്ലിയിലെത്തിയതാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. അദേഹം താമസിക്കുന്ന കേരള ഹൗസിലെത്തിയ അല്‍ഫോന്‍സ് കണ്ണന്താനം സൗഹൃദം പുതുക്കി.

മുഖ്യമന്ത്രി കണ്ണന്താനത്തിന് ഉച്ചവിരുന്നും ഒരുക്കിയിരുന്നു. മികച്ച പാര്‍ലമെന്റേറിയനാണ് കണ്ണന്താനമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും കൂടിക്കാഴ്ച്ചയില്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here