ട്രംപ് ഭരണകൂടം ആടിയുലയുന്നു; പ്രതിഷേധത്തിന്റെ കടിഞ്ഞാണ്‍ ഏറ്റെടുത്ത് സക്കര്‍ബര്‍ഗും ടെക്കികളും

ന്യൂയോര്‍ക്ക്: അധികാരമേറ്റനാള്‍ മുതല്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വിമര്‍ശനവേധേയനാണ്. ട്രംപിനെതിരായ അതിശക്തമായ പ്രതിഷേധങ്ങളുമായി അമേരിക്കന്‍ ജനത തെരുവിലിറങ്ങിയിട്ടുണ്ട്. ഇപ്പോള്‍ വീണ്ടും ട്രംപിനെതിരെ രാജ്യത്ത് പ്രതിഷേധം ശക്തമാകുകയാണ്. ഇക്കുറി പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗും ആപ്പിള്‍ സിഇഒ ടിം കുക്കും ടെക്കികളുമാണ്.

കുടിയേറ്റക്കാരെ പ്രതികൂലമായി ബാധിക്കുന്ന ട്രംപിന്റെ പുതിയ വിവാദ നടപടിക്കെതിരെയാണ് സിലിക്കണ്‍വാലിയിലെ ടെക്കികള്‍ കൂട്ടത്തോടെ രംഗത്തെത്തിയിരിക്കുന്നത്. ട്രംപിന്റെ നടപടിക്കെതിരെ അമേരിക്കയിലെങ്ങും പ്രതിഷേധം ശക്തമാകുകയാണ്.

ഒബാമ ഭരണകൂടം നടപ്പാക്കിയ ഡിഎസിഎ (ഡിഫേര്‍ഡ് ആക്ഷന്‍ ഫോര്‍ ചൈല്‍ഡ്ഹുഡ്) നിയമം റദ്ദാക്കാനുള്ള ട്രംപിന്റെ തീരുമാനമാണ് പ്രതിഷേധങ്ങളുടെ കാതല്‍. തീരുമാനം നടപ്പിലായാല്‍ പതിനായിരത്തോളം ടെക്കികള്‍ ഉള്‍പ്പടെ എട്ടു ലക്ഷം പേര്‍ രാജ്യം വിടേണ്ടിവരും. ഇതോടെയാണ് ടെക്കികള്‍ തെരുവിലേക്കിറങ്ങാനുള്ള തീരുമാനത്തിലെത്തിയത്.

പ്രതിഷേധങ്ങളുടെ ആദ്യ പടിയായി ടെക്കികള്‍ ഒപ്പിട്ട നിവേദനം ട്രംപിന് കൈമാറും. സക്കര്‍ബര്‍ഗിനും കുക്കിനൊപ്പം മൈക്രോസോഫ്റ്റ് സിഇഒ സത്യ നഥെല്ല, ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ തുടങ്ങി എല്ലാ ടെക് മേധാവികളും രംഗത്തുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News