
തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപ് തെറ്റുകാരനാണെങ്കില്‍ ശിക്ഷിക്കപ്പെടണമെന്ന് നടന്‍ ജഗതി ശ്രീകുമാറിന്റെ ഭാര്യ ശോഭ. വനിതാ മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് ശോഭ ഇക്കാര്യം പറയുന്നത്.
ദിലീപിനെതിരെ ഇപ്പോള്‍ വരുന്ന വാര്‍ത്തകള്‍ തന്നെ അസ്വസ്ഥയാക്കുന്നുണ്ടെന്നും തെറ്റുകാരനാണെങ്കില്‍ ദിലീപ് ശിക്ഷിക്കപ്പെടണമെന്നും ശോഭ പറഞ്ഞു. അല്ലാതെ മാധ്യമ വിചാരണ നല്ലതല്ല. സമാനമായ സാഹചര്യങ്ങളിലൂടെ കടന്നു പോയ ആളാണ് ഞാന്‍. അന്ന് ഒരുപാട് ബുദ്ധിമുട്ടുകള്‍ നേരിട്ടെന്നും അവര്‍ പറഞ്ഞു.
‘ഒരിക്കല്‍ അദ്ദേഹം എന്നോടു പറഞ്ഞു: ശോഭച്ചീ, എനിക്ക് നിന്നെ നന്നായി അറിയാം. പക്ഷേ, നിനക്ക് എന്നെ മുഴുവനായും അറിയില്ല. എന്റെ ചീത്ത വശം നീ അറിയേണ്ട. അങ്ങനെ തന്നെയാണ് ഞാന്‍ ഇന്നും കാണുന്നത്. അദ്ദേഹം എന്തു പറഞ്ഞാലും വിശ്വസിക്കും, അനുസരിക്കും.”
”ഇപ്പോള്‍ മക്കള്‍ പറയും, അമ്മ അച്ഛനെ കുറച്ചു കൂടി നിയന്ത്രിക്കേണ്ടതായിരുന്നു എന്ന്. എനിക്കും തോന്നും കുറച്ചു കൂടി സ്ട്രിക്ട് ആയിരുന്നെങ്കില്‍ ഇങ്ങനെയൊന്നും വരില്ലായിരുന്നു.” ശോഭ പറയുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here