കുട്ടിക്ക് വച്ചത് പട്ടി കൊണ്ടുപോയി; വൈറലായി ഈ ബിസ്‌ക്കറ്റ് കടി മത്സരം

കുട്ടികളുടെ പ്രിയപ്പെട്ട ഓണക്കളിയാണ് ബിസ്‌ക്കറ്റ് കടിയെങ്കിലും ഇക്കുറി സമ്മാനം നേടിയത് ഒരു നായയാണ്. സംഭവം നമ്മുടെ നാട്ടിലെവിടൊയോ സംഘടിപ്പിച്ച ഓണാഘോഷത്തിലാണ്. സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്ന ദ്യശ്യങ്ങളിലാണ് നായ ഒന്നാം സമ്മാനം നേടുന്ന കൗതുകകരമായ കാഴ്ച.

നൂലില്‍ കെട്ടിയ ബിസ്‌ക്കറ്റിനായി കുട്ടികള്‍ ചാടുന്നത് നോക്കി നിന്ന വളര്‍ത്തുനായക്ക് സഹിച്ചില്ല. ചാട്ടത്തിന്റെ ഗുട്ടന്‍സ് മനസിലാക്കിയ നായ കുട്ടികള്‍ക്കൊപ്പം മത്സരത്തിന് കൂടി. ഇതോടെ തോക്കുമെന്നുറപ്പായ കുട്ടികള്‍ തോല്‍വി സമ്മതിച്ച് പിന്‍മാറി.

പിന്നെ റഫറിയെപ്പോലും കാര്യമാക്കാതെ ആശാന്റെ പരിശ്രമം. വണ്‍ .. ടൂ.. ത്രീ.. എന്ന് മനസില്‍ പറഞ്ഞ് ഉന്നം നോക്കിയൊരുചാട്ടം. ഒറ്റക്കടിക്ക് കിട്ടിയ ബിസ്‌ക്കറ്റുമായി ആശാന്‍ കൂളായി നടന്നുപോയി.

അല്ലേലും ഓണം നാട്ടുകാരുമാത്രം ആഘോഷിച്ചാല്‍ പോരല്ലോയെന്ന് ആശാന് തോന്നിക്കാണും. അല്ല പിന്നെ!


കാണാം വൈറലായ ആ വീഡിയോ..

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News