മാവോയിസ്റ്റ് നേതാവ് ലതയുടെ മരണം; അസ്വാഭാവിക മരണത്തിന് കേസ്

മലപ്പുറം: മാവോയിസ്റ്റ് നേതാവ് ലതയുടെ മരണവുമായി ബന്ധപ്പെട്ട് പൊലീസ് കേസെടുത്തു. വഴിക്കടവ് പൊലീസ് അസ്വാഭാവിക മരണത്തിനാണ് കേസെടുത്തത്. ആനയുടെ ചവിട്ടേറ്റാണ് ലത മരിച്ചതെന്നാണ് മാവോയിസ്റ്റുകള്‍ പറയുന്നതെങ്കിലും പൊലീസ് ഇത് വിശ്വസിച്ചിട്ടില്ല. ഇവര്‍ക്കിടയിലെ ഗ്രൂപ്പ് വഴക്ക് കണക്കിലെടുത്താണ് കേസ്.

സോമനും ലതയും ഉള്‍പ്പെടെ കേരളാ കേഡറിലുള്ള മാവോയിസ്റ്റുകള്‍ കീഴടങ്ങാന്‍ തയ്യാറായിരുന്നെങ്കിലും സംഘടനയിലെ എതിര്‍പ്പിനെതുടര്‍ന്ന് തീരുമാനം മാറ്റുകയായിരുന്നു. ലത മരിച്ചുവെന്ന് പറയുന്നത് നാടുകാണി വഴിക്കടവ് പൊലീസ് സ്‌റ്റേഷന്‍ പരിധിയിലാണ്. എന്നാല്‍ കേസെടുത്തതല്ലാതെ പൊലിസ് ഈ പ്രദേശത്ത് പരിശോധന നടത്തിയിട്ടില്ല.

ഓഗസ്റ്റ് ആറിനാണ് ലത ഒറ്റയാന്റെ ചവിട്ടേറ്റ് മരിച്ചത്. പശ്ചിമഘട്ട മേഖലാ കമ്മിറ്റി വക്താവ് ജോഗിയാണ് ഇതുസംബന്ധിച്ച അറിയിപ്പില്‍ ഒപ്പുവെച്ചിരിക്കുന്നത്. 25ന് ഒപ്പുവെച്ച ലഘുലേഖ 31നാണ് മാധ്യമങ്ങള്‍ക്ക് ലഭിച്ചത്. അതുവരെ ലതയുടെ മരണ വിവരം വീട്ടുകാരെപോലും അറിയിച്ചിരുന്നില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News