
കോഴിക്കോട്: ട്രെയിനില്‍ കടത്തുകയായിരുന്ന വന്‍ പുകയില ശേഖരം പിടികൂടി. ആര്‍പിഎഫ് എക്‌സൈസ് സംഘം നടത്തിയ സംയുക്ത പരിശോധനയിലാണ് 100 കിലോയോളം വരുന്ന നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ കണ്ടെത്തിയത്. സംഭവത്തില്‍ ആരേയും പിടികൂടാനായില്ല.
നിസാമുദ്ദീന്‍-തിരുവനന്തപുരം എക്‌സ്പ്രസ് ട്രെയിനില്‍ കടത്തുകയായിരുന്നു പുകയില ഉല്‍പ്പന്നങ്ങള്‍. 4 ബാഗുകളിലായി സീറ്റിനടിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ഇവ. വിവിധയിനം പുകയില ഉല്‍പ്പന്നങ്ങളാണ് എക്‌സൈസ് സംയുക്ത പരിശോധനയില്‍ കണ്ടെത്തിയത്. 100 കിലോയോളം വരുന്ന പുകയില ഉല്‍പ്പന്നങ്ങള്‍ക്ക് 2 ലക്ഷം രൂപ വില വരുമെന്ന് എക്‌സൈസ് അധികൃതര്‍ അറിയിച്ചു. ഉത്സവ സീസണ്‍ പ്രമാണിച്ച് മുഴുവന്‍ ട്രെയിനുകളിലും ശക്തമായ പരിശോധന നടന്നു വരുന്നതായി ആര്‍പിഎഫ്, എസ്‌ഐ കെഎം നിഷാന്ത് പറഞ്ഞു.
ഇതര സംസ്ഥാന തൊഴിലാളികളാണ് കടത്തിന് പിന്നിലെന്നാണ് സംശയം. ഇവ കണ്ടെടുത്ത ശേഷവും ട്രെയിനില്‍ പരിശോധന തുടര്‍ന്നെങ്കിലും ആരേയും പിടികൂടാനായില്ല. പുകയില ഉല്‍പ്പന്നങ്ങള്‍ ആര്‍പിഎഫ്, എക്‌സസൈസ് വിഭാഗത്തിന് കൈമാറി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here