
മുടികൊഴിച്ചില്‍ എല്ലാവര്‍ക്കും തലവേദനയാണ്. എത്ര ശ്രമിച്ചാലും എന്തൊക്കെ ചെയ്യ്താലും ഇതിന് മാത്രം പരിഹാരം പലപ്പോഴും ഉണ്ടാകാറില്ല. ഇങ്ങനെ കൊഴിഞ്ഞ് കൊഴിഞ്ഞ് കഷണ്ടിയായി മാറുന്നവരും കുറവല്ല. എന്നാല്‍ മുടി കൊഴിയാതിരിക്കാന്‍ ചില ശീലങ്ങള്‍ പിന്തുടര്‍ന്നാല്‍ മതി.
1. മാനസികസമ്മര്‍ദ്ദം ഒഴിവാക്കുക. മാനസികസമ്മര്‍ദ്ദം മുടിയുടെ ആരോഗ്യവും സൗന്ദര്യവും നശിപ്പിക്കും. ഒപ്പം മുടി കൊഴിച്ചിലും വര്‍ധിക്കും. മനസിനെ ശാന്തമാക്കിയാല്‍ മുടിയുടെ ആരോഗ്യം വര്‍ധിക്കും.
2. ഭക്ഷണം കഴിക്കാതിരിക്കുന്നത് മുടി കൊഴിച്ചില്‍ വര്‍ധിപ്പിക്കും. എത്ര ഡയറ്റിലാണെങ്കിലും കാത്സ്യവും പ്രോട്ടിനുമടങ്ങിയ ആഹാരം കഴിച്ച് മുടിയുടെ ആരോഗ്യം സംരക്ഷിക്കണം.
3. ഷാമ്പു ഉപയോഗിച്ചതിന് ശേഷം നിര്‍ബന്ധമായും കണ്ടിഷ്ണര്‍ ഉപയോഗിക്കുക. ഇല്ലങ്കില്‍ മുടിയും ഭംഗിയും തിളക്കവും നഷ്ട്ടപ്പെടാം.
4. സ്ഥിരമായി മുടിയില്‍ സ്ട്രയിറ്റനിങ്ങ് കേളിങ്ങ് മുതലായ കാര്യങ്ങള്‍ ചെയ്യുന്നത് മുടിയുടെ ആരോഗ്യം നശിക്കാനും കൊഴിയാനും കാരണമാകും.
5. ചീപ്പ് ഉപയോഗിക്കുമ്പോള്‍ പല്ലാകലം കൂടിയ ചീപ്പ് ഉപയോഗിക്കുക.
6. ഡ്രയര്‍ ഉപയോഗിച്ച് സ്ഥിരമായി മുടിയുണക്കുന്നത് മുടിയുടെ ആരോഗ്യം നശിപ്പിക്കും.
7. മുടി തോര്‍ത്തുമ്പോള്‍ വളരെ ശ്രദ്ധിക്കണം. ഈ സമയം മുടി നനഞ്ഞ് മൃദുവായി ഇരിക്കുന്നതിനാല്‍ പൊട്ടാനും കൊഴിയാനുമുള്ള സാധ്യത വളരെ കൂടുതലാണ്.
8. ചെറുചൂടുള്ള എണ്ണ ഉപയോഗിച്ച് മുടിയും തലയോട്ടിയും നന്നായി മസാജ് ചെയ്യുക. ശേഷം ഇളം ചൂടുള്ള വെള്ളത്തില്‍ മുക്കിയ ടവല്‍ ഉപയോഗിച്ച് മുടി കെട്ടിവയ്ക്കുക. 30 മിനിറ്റ് ശേഷം ഷാമ്പു ഉപയോഗിച്ച് കഴുകാം.
ഇങ്ങനെ ആഴ്ചയില്‍ രണ്ട് തവണ ആവര്‍ത്തിച്ചാല്‍ മുടിയുടെ ആരോഗ്യം വര്‍ധിക്കും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here