‘നിരോധനങ്ങളുടെ കാലത്തും നിശബ്ദമാവാത്ത ക്യാമ്പസുകളാണ് പ്രതീക്ഷയുടെ വെളിച്ചം’; എസ്എഫ്‌ഐ സംസ്ഥാന ജാഥ 11 മുതല്‍

കൊച്ചി: എസ്എഫ്‌ഐ സംസ്ഥാന ജാഥയുടെ പ്രചരണാര്‍ത്ഥം നിര്‍മിച്ച വിളംബര ചിത്രം സംവിധായകന്‍ ആഷിഖ് അബു പുറത്തിറക്കി. നിരോധനങ്ങളുടെ കാലത്ത് നിശബ്ദമാകാത്ത കാമ്പസ് എന്ന മുദ്രവാക്യം ഉയര്‍ത്തിയാണ് എസ്എഫ്‌ഐ സംസ്ഥാന ജാഥ സംഘടിപ്പിക്കുന്നത്. സെപ്തംബര്‍ 11 മുതല്‍ ഒക്ടോബര്‍ അഞ്ച് വരെയാണ് ജാഥ.

വടക്കന്‍ മേഖല ജാഥ എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി എം വിജിനും തെക്കന്‍ മേഖല ജാഥ പ്രസിഡന്റ് ജെയ്ക്ക് സി തോമസും നയിക്കും. വടക്കന്‍ മേഖല ജാഥ കാസര്‍ഗോഡ് നിന്നും തെക്കന്‍ മേഖല ജാഥ തിരുവനന്തപുരത്ത് നിന്നും ആരംഭിക്കും. രണ്ട് ജാഥകളും ഒക്ടോബര്‍ അഞ്ചിന് തൃശൂരില്‍ സമാപിക്കും. സമാപന സമ്മേളനം സിപിഐഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News