മുടല്‍മഞ്ഞ് ഭീഷണിയാകുന്നു; നെടുമ്പാശ്ശേരിയില്‍ ഇറങ്ങേണ്ട വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു

കൊച്ചി:നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ മൂടൽമഞ്ഞിനെ തുടർന്ന് 7 വിമാനങ്ങൾ തിരിച്ചുവിട്ടു. തൃച്ചി, കോയമ്പത്തൂർ, കോഴിക്കോട് ,ബാംഗ്ലൂർ എന്നീ വിമാനത്താവളങ്ങളിലേക്കാണ് തിരിച്ചു വിട്ടത്. മൂടൽമഞ്ഞ് മാറിയതിനെത്തുടർന്ന് ദോഹയിൽ നിന്നും എത്തിയ ജെറ്റ് എയർവെയ്സിന്റെ വിമാനം ഇപ്പോൾ നെടുമ്പാശേരി വിമാനത്താവളത്തിൽ ഇറക്കിയിട്ടുണ്ട്.

ഇപ്പോർ സർവീസ് സാധാരണ നിലയിലാണ്. ഇൻഡിഗോയുടെ പുണെ – കൊച്ചി, ദുബായ് – കൊച്ചി വിമാനങ്ങൾ കോയമ്പത്തൂരിലാണ് ഇറക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News