വീണ്ടും ട്രെയിന്‍ദുരന്തം

ജബല്‍പ്പൂര്‍: ഉത്തര്‍ പ്രദേശില്‍ ട്രെയിന്‍ പാളം തെറ്റി. ഹൗറജബല്‍പ്പൂര്‍ ശക്തികുഞ്ച് എക്‌സ്പ്രസിന്റെ ഏഴ് ബോഗികളാണ് പാളം തെറ്റിയത്. യു.പിയിലെ സോന്‍ബദ്രയില്‍ വച്ചാണ് അപകടം സംഭവിച്ചത്. അപകടത്തില്‍ ആളപായമുണ്ടായതായി സൂചനകളില്ല. അതേസമയം നിരവധിപേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍.

രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്. നിരവധിപേരെ ആശുപത്രികളിലേക്ക്് മാറ്റിയിട്ടുണ്ട്. അപകടത്തിന്റെ കാരണം വ്യക്തമായിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here