‘ആ ദിവസങ്ങളില്‍’ എന്നോടൊപ്പം വേദിപങ്കിടാന്‍ ആരും തയ്യാറായില്ല; സണ്ണി ലിയോണിന്റെ വെളിപ്പെടുത്തല്‍

ബോളിവുഡ് താരസുന്ദരികളെയെല്ലാം നിഷ്പ്രഭമാക്കിയാണ് സണ്ണി ലിയോണ്‍ മിന്നും താരമായി മാറിയത്. അടുത്തിടെ സണ്ണി കൊച്ചിയിലെത്തിയപ്പോള്‍ കാണാനെത്തിയ ജനക്കൂട്ടം ഇത് വിളിച്ചു പറഞ്ഞതാണ്. സണ്ണിയോളം ആരാധകരുള്ള മറ്റൊരു താരമില്ലെന്നുതന്നെ പറയാം. എന്നാല്‍ മുഖ്യധാരയില്‍ താന്‍ നേരിട്ട ഒറ്റപ്പെടലിനേയും അവഗണനയേയും കുറച്ച് സണ്ണി മനസ്സുതുറക്കുകയാണ്. നേഹ ധൂപിയ അവതരിപ്പിക്കുന്ന ഭനോ ഫില്‍റ്റര്‍ നേഹ’ എന്ന ഓഡിയോ ചാറ്റ് ഷോയിലാണ് സണ്ണി തന്റെ മനസ്സ് തുറന്നത്.

ബോളിവുഡിലേക്കെത്തിയപ്പോള്‍ ആദ്യ നാളുകളില്‍ വലിയ അവഗണന നേരിടേണ്ടിവന്നെന്ന് സണ്ണി തുറന്നുപറഞ്ഞു. താന്‍ ഒരു അവാര്‍ഡ് നിശയില്‍ പങ്കെടുക്കവേ തനിക്കൊപ്പം സ്റ്റേജ് പങ്കിടാന്‍ ബോളിവുഡിലെ താരങ്ങള്‍ തയ്യാറായില്ലെന്നും അതിനാല്‍ വേദിക്ക് സമീപം ഏറെനേരം ഇരിക്കേണ്ടിവന്നെന്നുമായിരുന്നു സണ്ണിയുടെ വെളിപ്പെടുത്തല്‍. ഒടുവില്‍ ചങ്കി പാണ്ഡേയാണ് തന്നോടൊപ്പം വേദി പങ്കിടാന്‍ തയ്യാറയതെന്നും സണ്ണി പറയുന്നു.

സിനിമാ മേഖലയില്‍ തനിക്ക് അധികം സുഹൃത്തുക്കള്‍ ഇല്ല. എന്നാല്‍ തന്നോടൊപ്പം പ്രവര്‍ത്തിച്ചവരില്‍ ചിലര്‍ തന്റെ വളരെ അടുപ്പമുള്ള സുഹൃത്തുക്കളാണെന്നും സണ്ണി പറയുന്നു. ഒരുപാട് പേര്‍ പരിചയപ്പെടാന്‍ വരുന്നുണ്ടെങ്കിലും അവര്‍ക്ക് സണ്ണി ലിയോണ്‍ എന്ന വ്യക്തിയെ അല്ല താരത്തെയാണ് അവര്‍ പ്രതീക്ഷിക്കുന്നതെന്നും സണ്ണി പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here