ആന ചതുപ്പില്‍ വീണ സംഭവം; പാപ്പാന്‍മാര്‍ക്കെതിരെ കേസെടുത്തു

ആലപ്പുഴ: തുറവൂരില്‍ ആനയിടഞ്ഞോടി ചതുപ്പില്‍പ്പെട്ട സംഭവത്തില്‍ നാലുപേര്‍ക്കെതിരെ കേസെടുത്തു. ആനയെ അലക്ഷ്യമായി കൈകാര്യം ചെയ്തതിനാണ് കേസ്. രണ്ട് പാപ്പാന്‍മാര്‍ക്കും ഒരു സഹായിക്കും വാഹന ഉടമയ്ക്കും എതിരെയാണ് കേസ്.

ആനയെ ഇന്ന് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുമെന്നാണ് വ്യക്തമാകുന്നത്. ഉച്ചയോടെ വനം വകുപ്പിന്റെ മൃഗ ഡോക്ടര്‍ എത്തി പരിശോധിച്ച ശേഷമാവും തീരുമാനം. രണ്ടു തവണ ഇടഞ്ഞ ആന പൂര്‍ണമായും മെരുങ്ങിയ ശേഷം അനന്തന്‍ കരി തുരുത്തില്‍ നിന്ന് പുറത്തേക്ക് കൊണ്ടു വന്നാല്‍ മതിയെന്നാണ് തീരുമാനം.

ചൊവ്വാഴ്ച പുലര്‍ച്ചയാണ് ലോറിയില്‍ കൊണ്ടുപോവുകയായിരുന മുല്ലയ്ക്കല്‍ ബാലകൃഷ്ണന്‍ എന്ന ആന തുറവൂരില്‍ വച്ച് ഇടഞ്ഞോടി ചതുപ്പില്‍ അകപ്പെട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News