ഇറങ്ങിപോടാ പുറത്ത്; റിപ്പബ്ലിക് ചാനല്‍ പ്രതിനിധിക്ക് പരസ്യതാക്കീത്; ജെഎന്‍യുവിലെ ഷെഹ് ലയുടെ വീഡിയോ തരംഗമാകുന്നു; കൈയ്യടിച്ച് സോഷ്യല്‍ മീഡിയ

ദില്ലി; സംഘപരിവാര്‍ ശക്തികള്‍ക്കെതിരെ നിരന്തരം വിമര്‍ശനമുന്നയിച്ചിരുന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട പ്രതിഷേധ പരിപാടിയ്ക്കിടെയായിരുന്നു സംഭവം. പരിപാടി റിപ്പോര്‍ട്ടു ചെയ്യാനെത്തിയ റിപ്പബ്ലിക് ടി.വിയുടെ മാധ്യമപ്രവര്‍ത്തകന്റെ മുഖത്ത് നോക്കിയായിരുന്നു ഷെഹ്‌ല റാഷിദിന്റെ പ്രതികരണം.

പ്രതിഷേധ സംഗമത്തില്‍ ഷെഹ്‌ല സംസാരിക്കവെ മൈക്ക് നീട്ടിയ റിപ്പബ്ലിക് ടി.വി പ്രതിനിധിയോട് കടുത്ത ഭാഷയിലാണ് അവര്‍ പ്രതികരിച്ചത്. നിങ്ങളെ ഒരു മാധ്യമമായി കാണാനാകില്ല. നിങ്ങള്‍ സംഘപരിവാറിന്റെ കുഴലൂത്തുകാരാണ്. നിങ്ങള്‍ ഗൗരി ലങ്കേഷിന്റെ കൊലപാതകം മൂടിവെയ്ക്കാന്‍ ശ്രമിക്കുന്നവരാണ്. നിങ്ങളെ ഇവിടെ ആവശ്യമില്ലെന്നും ജെ എന്‍ യു യൂണിയന്‍ മുന്‍ വൈസ് പ്രസിഡന്റ് തുറന്നടിച്ചു.

ഗൗരി ലങ്കേഷിന്റെ കൊലപാതകത്തെ ആഘോഷിക്കുന്നവര്‍ക്കെതിരെ ശക്തമായ പ്രതിഷേധമുയരണമെന്നും ഷെഹ്‌ലയുടെ ആവശ്യപ്പെട്ടു. എന്തായാലും ഷെഹ് ലയുടെ വീഡിയോ സോഷ്യല്‍ മീഡിയിയില്‍ വന്‍ തരംഗമാകുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News