നാദിര്‍ഷ പറഞ്ഞതെല്ലാം കളവ്; അറസ്റ്റ് ചെയ്യാന്‍ നീക്കം; താരസംവിധായകന്‍ ആശുപത്രിയില്‍ ചികിത്സ തേടി; മുന്‍കൂര്‍ ജാമ്യത്തിനും നീക്കം

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നടനും സംവിധായകനുമായ നാദിര്‍ഷയെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് തീരുമാനമെന്ന് സൂചന. ഇത് മണത്തറിഞ്ഞ താരസംവിധായകന്‍ ആശുപത്രിയില്‍ ചികിത്സ തേടി. ശാരീരിക അസ്വാസ്ഥ്യത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നാണ് ആദ്യം പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ ഇത് അറസ്റ്റ് ഒഴിവാക്കാനുള്ള തന്ത്രമാണെന്നാണ് വ്യക്തമാകുന്നത്. നാദിര്‍ഷയെ വീണ്ടും ചോദ്യം ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. നേരത്തെ നല്‍കിയ മൊഴികളെല്ലാം കളവായിരുന്നെന്നും പൊലീസ് വൃത്തങ്ങള്‍ പറയുന്നു. കൂടുതല്‍ വ്യക്തതയ്ക്കാണ് ചോദ്യം ചെയ്യലെന്ന് പൊലീസ് വിശദീകരിച്ചു.

അതേസമയം നാദിര്‍ഷ മുന്‍കൂര്‍ജാമ്യത്തിന് ശ്രമിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ഇതിന് വേണ്ടി നിയമോപദേശം തേടിയെന്നാണ് വ്യക്തമാകുന്നത്.

ഡോക്ടര്‍മാരുടെ കര്‍ശന നിരീക്ഷണത്തിലാണ് നാദിര്‍ഷയിപ്പോളെന്നാണ് താരത്തോടടുത്ത വൃത്തങ്ങള്‍ പറയുന്നത്. അതേസമയം അസുഖം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News