‘ജനപ്രതിനിധിയാണ് മറക്കരുത്’; ജയിലില്‍ ദിലീപിനെ സന്ദര്‍ശിച്ച ഗണേഷ്‌കുമാറിന് പന്ന്യന്റെ ശാസന

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അഴിക്കുള്ളിലായ ദിലീപിനെ ജയിലില്‍ സന്ദര്‍ശിച്ച കെബി ഗണേഷ് കുമാറിനെതിരെ വിമര്‍ശനവുമായി സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ രംഗത്തെത്തി. സ്ത്രീപീഡനക്കേസുമായി ബന്ധപ്പെട്ട് ജയിലിലായ പ്രതിക്കുവേണ്ടി പരസ്യപ്രതികരണം നടത്തുമ്പോള്‍ ജനപ്രതിനിധിയാണെന്ന കാര്യം മറക്കരുതെന്ന കടുത്ത വാക്കുകളുമായായിരുന്നു പന്ന്യന്റെ പ്രതികരണം.

ജനങ്ങള്‍ എല്ലാം കാണുന്നവരാണെന്നും സ്ത്രീപക്ഷത്ത് നില്‍ക്കേണ്ടവരാണ് ജനപ്രതിനിധികളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസമാണ് ഗണേഷ് ജയിലില്‍ ദിലീപിനെ സന്ദര്‍ശിച്ചത്. ദിലീപിന് പിന്തുണ പ്രഖ്യാപിക്കാനും ഗണേഷ് മടികാട്ടിയില്ല. ദിലീപിന്റെ സഹായങ്ങള്‍ സ്വീകരിച്ചിട്ടുള്ള സിനിമാ മേഖലയിലുളളവര്‍ ദിലീപിന് പിന്തുണ പ്രഖ്യാപിക്കണമെന്നും പത്തനാപുരം എം എല്‍ എ ആവശ്യപ്പെട്ടിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here