‘എന്റെ സ്വകാര്യതകള്‍ അറിഞ്ഞിട്ട് നിങ്ങള്‍ക്ക് എന്ത് കാര്യം?’ ചോദ്യങ്ങളോട് പ്രണവ് മോഹന്‍ലാല്‍

താരരാജാവ് മോഹന്‍ലാലിന്റെ മകന്‍ പ്രണവ് വെള്ളിത്തിരയില്‍ നായകനായി എത്തുന്നു എന്ന വാര്‍ത്ത ആവേശത്തോടെയാണ് ആരാധകര്‍ ഏറ്റെടുത്തത്. ജീത്തു ജോസഫിന്റെ സംവിധാനത്തിലൊരുങ്ങുന്ന ഈ സിനിമയുടെ ചിത്രീകരണം തുടരുകയാണ്.

താരപുത്രന്‍ എന്ന ജാഡയോ ഒന്നുമില്ലാതെ ലൊക്കേഷനില്‍ എല്ലാവരോടും അടുത്തിടപഴകുന്ന പ്രണവിനെ സോഷ്യല്‍മീഡിയയും ആരാധകരും വിശേഷിപ്പിക്കുന്നത് റിയല്‍ ലൈഫ് ചാര്‍ളി എന്നാണ്. മലയാള സിനിമയിലെ താര സിംഹാസനത്തിലേക്ക് പ്രണവ് നടന്നടക്കുമോയെന്ന ചര്‍ച്ചകള്‍ ഇപ്പോഴും തുടരുകയാണ്. വിവിധ ജില്ലകളില്‍ ഫാന്‍സ് അസോസിയേഷനും രൂപീകരിച്ചിട്ടുണ്ട്. എന്നാല്‍ ഇതൊന്നും തന്നെ ബാധിക്കുന്നില്ലെന്ന് നിലപാടിലാണ് പ്രണവ്.

മാധ്യമങ്ങളോടും വല്യ താല്‍പര്യം കാണിക്കാത്ത വ്യക്തി കൂടിയാണ് പ്രണവ്. ആദിയുടെ ചിത്രീകരണം തുടങ്ങിയിട്ടും മാധ്യമങ്ങള്‍ക്ക് പിടികൊടുക്കാതെ മുങ്ങി നടക്കുകയാണ് പ്രണവ്. എന്തു കൊണ്ട് ഇങ്ങനെ എന്ന ചോദ്യത്തിന് പ്രണവിന് ഒരു ഉത്തരമുണ്ട്. അത് ഇങ്ങനെ: ‘എനിക്ക് മാധ്യമങ്ങളോട് വെറുപ്പില്ല. എന്റെ സ്വകാര്യതകള്‍ അറിഞ്ഞിട്ട് ജനങ്ങള്‍ക്ക് എന്ത് പ്രയോജനം എന്നു തോന്നി. അതുകൊണ്ടാണ്.’


2002ല്‍ തമ്പി കണ്ണന്താനം സംവിധാനം ചെയ്ത ഒന്നാമന്‍ എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ കുട്ടികാലം അവതരിപ്പിച്ചുകൊണ്ടാണ് പ്രണവ് അഭിനയജീവിതം തുടങ്ങിയത്. 2002ല്‍ തന്നെ മേജര്‍രവി ചിത്രം പുനര്‍ജനി എന്ന ചിത്രത്തിലൂടെ മികച്ച ബാലതരത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരം പ്രണവ് സ്വന്തമാക്കിയിട്ടുണ്ട്. സാഗര്‍ ഏലിയാസ് ജാക്കിയിലെ ഒരു ഗാനത്തില്‍ മിന്നി മറയുന്ന കുഞ്ഞന്‍ വേഷത്തിലും പ്രണവ് എത്തിയിട്ടുണ്ട്.

പിന്നീട് സിനിമ ലോകത്ത് നിന്നും പൂര്‍ണമായി മാറി നിന്ന പ്രണവ് തിരിച്ചെത്തിയത് സഹസംവിധായകനായിട്ടാണ്. ജീത്തു ജോസഫിന്റെ രണ്ടു ചിത്രങ്ങളില്‍ സഹസംവിധായകനായി പ്രവര്‍ത്തിച്ചു. ദൃശ്യത്തിന്റെ തമിഴ് പതിപ്പായ പാപനാസം എന്ന ചിത്രത്തിലും ദിലീപ് നായകനായ ലൈഫ് ഓഫ് ജോസൂട്ടി എന്ന ചിത്രത്തിലുമാണ് സഹസംവിധായകനായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News