ആ സ്വപ്ന പോരാട്ടം കാണാനാകില്ല; യു എസ് ഓപ്പണില്‍ നിന്ന് റോജര്‍ ഫെഡറര്‍ പുറത്ത്; സെമി പോരാട്ടം ഇങ്ങനെ

യുഎസ് ഓപ്പണില്‍ റാഫേല്‍ നദാലിന്റെയും റോജര്‍ ഫെഡററിന്റെയും ഏറ്റുമുട്ടല്‍ കാത്തിരുന്ന ആരാധകര്‍ക്ക് നിരാശ. ക്വാര്‍ട്ടര്‍ ഫൈനലില്‍ ജയത്തോടെ നദാല്‍ സെമി യോഗ്യത നേടിയെങ്കതിലും റോജര്‍ ഫെഡറര്‍ പുറത്തായി, ക്വാര്‍ട്ടര്‍ ഫൈനലില്‍ അര്‍ജന്റീനയുടെ ജുവാന്‍ മാര്‍ട്ടില്‍ ഡെല്‍ പോട്രോയ്ക്ക് മുന്നിലാണ് ഇതിഹാസതാരം അടിയറവ് പറഞ്ഞത്.

ആദ്യസെറ്റ് 7 – 5ന് പോട്രോ സ്വന്തമാക്കിയപ്പോള്‍ രണ്ടാം സെറ്റില്‍ ഫെഡറര്‍ ശക്തമായി തിരിച്ചടിച്ചു. എതിരാളിയെ നിഷ്പ്രഭമാക്കിയ പോരാട്ടം പുറത്തെടുത്ത ഫെഡറര്‍ 3 – 6 ന് രണ്ടാം സെറ്റ് സ്വന്തമാക്കി. എന്നാല്‍ പിന്നീട് താരത്തിന്റെ കരുത്ത് ചോരുകയായിരുന്നു. മൂന്നാം സെറ്റ് ടൈബ്രേക്കിലേക്ക് നീണ്ടെങ്കിലും ലോക 28ാം റാങ്കിനു മുന്നില്‍ ഫെഡറര്‍ക്ക് തോല്‍വി സമ്മതിക്കേണ്ടി വന്നു.

നാലാം സെറ്റില്‍ പോട്രോയുടെ കരുത്തിനുമുന്നില്‍ മുന്‍ ലോകചാംപ്യന് പിടിച്ചുനില്‍ക്കാനായില്ല. 6.4ന് സെറ്റും മല്‍സരവും സ്വന്തമാക്കി പോട്രോ റഫേല്‍ നദാലിനെതിരായ സെമി പോരാട്ടത്തിനുള്ള ടിക്കറ്റും സ്വന്തമാക്കി.

അതേ സമയം 97 മിനിട്ട് നീണ്ട് നിന്ന മത്സരത്തിനൊടുവില്‍ നദാല്‍ നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് റഷ്യയുടെ റുബ്ലെവിനെ തകര്‍ത്തത്. സ്‌കോര്‍ 6 – 1, 6 – 2, 6 – 2. അതേ സമയം രണ്ടാം സെമിയില്‍ ആന്‍ഡേഴ്‌സണ്‍ കരീനോ ബുസ്റ്റയെയും നേരിടും.

വനിതാ സിംഗിള്‍സിലും അട്ടിമറിയോടെയാണ് ക്വാര്‍ട്ടര്‍ പോരാട്ടം അവസാനിച്ചത്. ഒന്നാം നമ്പര്‍ താരം കരോളിനാ പ്ലിസ്‌കോവ തോല്‍വി ഏറ്റുവാങ്ങി. കോകോ വാന്‍ഡ്വെയാണ് കരോളിനോയെ അട്ടിമറിച്ചത്. ഇതോടെ 1981 ശേഷം ആദ്യമായി സെമിയില്‍ അമേരിക്ക മാത്രമാണ് മത്സരിക്കുന്നതെന്ന പ്രത്യേകതയും ഉണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here