
മലപ്പുറം: കുട്ടികളെ ദത്തെടുക്കാന്‍ മലപ്പുറത്തും സൗകര്യമൊരുങ്ങുന്നു. രണ്ടത്താണിയിലെ ശാന്തി ഭവനം ജില്ലയിലെ അംഗീകൃത ദത്തെടുക്കല്‍ കേന്ദ്രമാക്കാന്‍ ജില്ല ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് സര്‍ക്കാരിന് നിര്‍ദേശം ശിപാര്‍ശ നല്‍കി. ഇതിന് സ്റ്റേറ്റ് അഡോപ്ഷന്‍ സെന്ററിന്റെ അനുമതി ലഭിച്ചാല്‍ കേന്ദ്രം യാഥാര്‍ത്ഥ്യമാവും.
10 കുട്ടികളെ വരെ സംരക്ഷിക്കാനുള്ള സൗകര്യം ഇവിടെയുണ്ട്. ബാല നീതി പ്രകാരം രജിസ്റ്റര്‍ ചെയ്തതും ശിശുക്ഷേമ സമിതി അംഗീകാരമുള്ളതുമാണ് സ്ഥാപനമെന്ന് ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസര്‍ സമീര്‍ മച്ചിങ്ങല്‍ പറഞ്ഞു. സംസ്ഥാനത്ത് 17 ദത്ത് നല്‍കല്‍ കേന്ദ്രങ്ങളുണ്ടെങ്കിലും മലപ്പുറത്ത് ഒന്നുപോലുമില്ല.
ജില്ലയില്‍ നിന്നുള്ള അപേക്ഷകര്‍ മറ്റുജില്ലകളെ ആശ്രയിക്കാറാണ് പതിവ്. നിലവില്‍ ദത്ത് നല്‍കാനായി ആറ് കുട്ടികള്‍ മലപ്പുറത്തുണ്ട്. കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള ശേഷിയും സൗകര്യവും സൂക്ഷ്മമായി പരിശോധിച്ചാണ് അപേക്ഷകളില്‍ തീരുമാനമെടുക്കുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here