അടവുനയത്തില്‍ മാറ്റം വരുത്തണമോയെന്ന് ഹൈദരാബാദ് പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനിക്കുമെന്ന് യെച്ചൂരി; റോഹിംഗ്യാ അഭയാര്‍ത്ഥികളെ നാടുകടത്താനുള്ള കേന്ദ്ര തീരുമാനം മാറ്റണമെന്നും പിബി

ദില്ലി: സിപിഐഎം 22-ാം പാര്‍ട്ടി കോണ്‍ഗ്രസ് ഹൈന്ദരാബാദില്‍ ചേരാന്‍ പോളിറ്റ്ബ്യൂറോയോഗം തീരുമാനിച്ചു. അടുത്ത വര്‍ഷം ഏപ്രില്‍ 18 മുതല്‍ 22 വരെയാണ് സമ്മേളനം. ദില്ലിയില്‍ ചേര്‍ന്ന് പിബി യോഗം പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കേണ്ട രാഷ്ട്രീയ പ്രമേയങ്ങള്‍ ചര്‍ച്ച ചെയ്തു.

നിലവിലെ രാഷ്ട്രീയ അടവുനയത്തില്‍ മാറ്റം വരുത്തണമോയെന്ന് പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനിക്കുമെന്ന് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസ് നടന്ന സമയത്തെ സാഹചര്യമല്ല നിലവിലുള്ളതെന്നും യെച്ചൂരി വിശദീകരിച്ചു.

റോഹിംഗ്യാ അഭയാര്‍ത്ഥികളെ ഇന്ത്യയില്‍ നിന്നും നാടുകടത്താനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം മാറ്റണമെന്നും പിബി യോഗം ആവശ്യപ്പെട്ടു. മാനുഷിക പരിഗണന അഭയാര്‍ത്ഥികള്‍ക്ക് നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണമെന്നും കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങള്‍ രാജ്യത്തെ തകര്‍ത്തുവെന്നും പിബി ചൂണ്ടികാട്ടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here