മെസിയെ ഐ എസ് എല്ലിലെത്തിക്കാന്‍ ബ്ലാസ്റ്റേ‍ഴ്സിന് മോഹം; മഞ്ഞപ്പട ബ്യൂണസ് ഐറിസിലെത്തി

ഫുട്ബോള്‍ മിശിഹ ലയണല്‍ മെസിയെ ഐ എസ്എല്ലിലെത്തിക്കാന്‍ കേരളാ ബ്ലാസ്റ്റേ‍ഴ്സിന് മോഹം. മെസിയെ ക്ഷണിക്കാന്‍ ടീമിന്‍റെ ആരാധക കൂട്ടായ്മയായ മഞ്ഞപ്പട ബ്യൂണസ് ഐറിസിലെത്തി.ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ അര്‍ജന്‍റീനയും വെനസ്വേലയും തമ്മിലുള്ള മത്സരത്തിനിടെയാണ് മെസിയെ ക്ഷണിച്ചുള്ള ബാനറുമായി മഞ്ഞപ്പടഅര്‍ജന്‍റീനയുടെ ബ്യൂണസ് ഐറിസിലെ സ്റ്റേഡിയത്തിലെത്തിയത്.

മെസിയെ ബ്ലാസ്റ്റേഴ്‌സിലേക്ക് ക്ഷണിക്കാനാണ് ഞങ്ങള്‍ ഇവിടെയെത്തിയതെന്ന ബാനറുമായാണ് മഞ്ഞപ്പട അംഗങ്ങള്‍ ഗാലറിയിലെത്തിയത്. ഈ ചിത്രങ്ങള്‍ മഞ്ഞപ്പട തങ്ങളുടെ ട്വിറ്റര്‍ പേജില്‍ പങ്കുവെയ്ക്കുകയും ചെയ്തിട്ടുണ്ട്.
വെനസ്വേലയ്ക്കെതിരായ മത്സരത്തില്‍ അർജന്‍റീനയെ മഞ്ഞപ്പടെ പിന്തുണച്ചെങ്കിലും റോള്‍ഫ് ഫ്‌ളെച്ചറുടെ
സെല്‍ഫ്ഗോളിലുടെ സമനില നേടാന്‍ മാത്രമേ അര്‍ജന്‍റീനക്ക് ക‍ഴിഞ്ഞുള്ളു.

കേരള ബ്ലാസ്റ്റേഴ്‌സിന്‍റെ ചങ്കാണ് മഞ്ഞപ്പടയെന്ന ആരാധകക്കൂട്ടം. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ മഞ്ഞപ്പടയിലെ അംഗങ്ങളുണ്ട്‌. ഐ.എസ്.എല്‍ പുതിയ സീസണിനായി ബ്ലാസ്റ്റേഴ്‌സ് ഒരുങ്ങുമ്പോഴും താങ്ങും തണലുമായി ഈ ആരാധക കൂട്ടായ്മയുണ്ട്.

ബ്ലാസ്‌റ്റേഴ്‌സിന്‍റെ പരിശീലകനായി സ്ഥാനമേറ്റെടുത്ത ശേഷം റെനെ മ്യൂലന്‍സ്റ്റീന്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയപ്പോള്‍ മഞ്ഞപ്പട സ്വീകരണമൊരുക്കിയിരുന്നു. കാനഡയില്‍ ഇയാന്‍ ഹ്യൂമിനെ സന്ദര്‍ശിച്ചും മക്കാവുവിനെതിരായ ഇന്ത്യയുടെ മത്സരത്തിനിടെ സന്ദേശ് ജിങ്കനൊപ്പം ചിത്രങ്ങളെടുത്തും മഞ്ഞപ്പടയുടെ ആരാധകര്‍ ടീമിനുള്ള പിന്തുണ അറിയിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News