ഏലപ്പാറയില്‍ ബസ്സപകടം; യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്

ഇടുക്കി: ഇടുക്കി-ഏലപ്പാറയില്‍ ബസ്സപകടം. ചിന്നാര്‍ നാലാംമൈലിലാണ് സ്വകാര്യ ബസ് മറിഞ്ഞത്. അമിതവേഗതയിലെത്തിയ ബസ് മുന്നില്‍ സഞ്ചരിച്ച കാറിനെ ഇടിച്ച ശേഷം മറിയുകയായിരുന്നു. കായംകുളം-നെടുങ്കണ്ടം റൂട്ടില്‍ ഓടുന്ന ട്രിനിറ്റി എന്ന ബസ്സാണ് അപകടത്തില്‍ പെട്ടത്.

യാത്രക്കാര്‍ നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു. എമര്‍ജന്‍സി വാതിലില്ലാത്തതിനാല്‍ വശങ്ങളിലെ ഗ്ലാസുകള്‍ തകര്‍ത്താണ് യത്രക്കാരെ രക്ഷപ്പെടുത്തിയത്. പൊലീസും ഫയര്‍ഫോഴ്സുമെത്തി നാട്ടുകാരുടെ സഹായത്തോടെ വാഹനങ്ങള്‍ അരികിലേക്ക് മാറ്റി ഗതാഗതം പു:നസ്ഥാപിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News