നാദിര്‍ഷയെ വീണ്ടും ചോദ്യം ചെയ്യുമെന്ന് റൂറല്‍ എസ്പി; ‘അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയിട്ടില്ല, അതിന്റെ ആവശ്യമില്ല’

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ സംവിധായകന്‍ നാദിര്‍ഷയെ വീണ്ടും ചോദ്യം ചെയ്യേണ്ടി വരുമെന്ന് റൂറല്‍ എസ്പി എവി ജോര്‍ജ്. പൊലീസ് അറസ്റ്റ് ചെയ്യുമെന്ന് ആരെയും ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും അതിന്റെ ആവശ്യമില്ലെന്നും എവി ജോര്‍ജ് പറഞ്ഞു.

ശാസ്ത്രീയ രീതിയിലാണ് അനേഷണം പുരോഗമിക്കുന്നത്. നാദിര്‍ഷയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയിലെ വിശദാംശങ്ങള്‍ ലഭിച്ചിട്ടില്ല. ഇവ ലഭിച്ച ശേഷം ഭാവി കാര്യങ്ങള്‍ തിരുമാനിക്കുമെന്നും എവി ജോര്‍ജ് പറഞ്ഞു.

മൊഴിയില്‍ പൊരുത്തക്കേടുകളുണ്ടോയെന്നത് അന്വേഷണത്തിന്റെ ഭാഗമാണ്. അതിപ്പോള്‍ വെളിപ്പെടുത്താനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
ജയിലില്‍ ദിലീപിന് അനര്‍ഹമായ സൗകര്യങ്ങള്‍ നല്‍കിയെന്ന പേരില്‍ ലഭിച്ച വ്യാജ പരാതി സംബന്ധിച്ച് സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പിയോട് അനേഷണം നടത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ആലുവ സ്വദേശി ഗിരീഷാണ് തന്റെ പേരില്‍ വ്യാജ പരാതി നല്‍കിയത് സംബന്ധിച്ച് എസ്പിക്ക് പരാതി നല്‍കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here