#BlockNarendraModi ; തരംഗമായി ഹാഷ്ടാഗ് ക്യാമ്പയിന്‍

സംഘപരിവാര്‍ അനുഭാവികള്‍ കൊലപ്പെടുത്തിയ ഗൗരി ലങ്കേഷിന്റെ മരണത്തില്‍ നരേന്ദ്രമോദി പാലിക്കുന്ന മൗനത്തിനെതിരെ സോഷ്യല്‍മീഡിയയില്‍ പ്രതിഷേധം ശക്തം. ബ്ലോക്ക്‌നരേന്ദ്രമോദി എന്ന ഹാഷ് ടാഗ് സഹിതമാണ് സോഷ്യല്‍മീഡിയ തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുന്നത്. ഗൗരിയുടെ മരണത്തില്‍ ആഹ്ലാദം പ്രകടിപ്പിക്കുന്നവരെയും അവരെ മോശമായി ചിത്രീകരിക്കുന്നവരെയും മോദിയും കേന്ദ്രമന്ത്രിമാരും ട്വിറ്ററില്‍ പിന്തുടരുന്നുണ്ട്. ഇതിനെതിരെയും പ്രതിഷേധം ശക്തമാണ്.

മോദി പിന്തുടരുന്ന 26 ട്വിറ്റര്‍ അക്കൗണ്ടുകള്‍ ബലാത്സംഗങ്ങള്‍ക്കും വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്കും ആഹ്വാനം നല്‍കുന്നതാണെന്ന് ഫെബ്രുവരിയില്‍ നടത്തിയ പ്രസംഗത്തില്‍ തൃണമൂല്‍ എം.പി ഡെറിക് ഒബ്രേയിന്‍ പറഞ്ഞിരുന്നു.
ഗൗരിയെ കൊന്നത് സന്തോഷിക്കേണ്ട കാര്യമാണെന്നും ഹിന്ദുരാഷ്ട്രം വിജയിക്കട്ടെ എന്നുമായിരുന്നു സംഘപരിവാര്‍ പ്രവര്‍ത്തകരും അനുകൂലികളുമായവരുടെ ട്വീറ്റുകളില്‍ പലതും.


whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here