ആരോഗ്യം കാക്കാന്‍ അടുക്കളയില്‍ നിന്നും ഇവ ഒഴിവാക്കിക്കോളു

നമ്മുടെ ചെറിയ അശ്രദ്ധകള്‍ തന്നെയാണ് ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് പ്രധാന കാരണങ്ങള്‍. അതില്‍ സുപ്രധാനമാണ് അടുക്കളയിലെ നല്ല ശീലങ്ങള്‍. ചില വസ്തുക്കള്‍ ഒഴിവാക്കിയാല്‍ ഒരു പരിധി വരെ ആരോഗ്യപ്രശ്‌നങ്ങള്‍ മാറ്റി നിര്‍ത്താം.

പ്‌ളാസ്റ്റിക് കഴിക്കേണ്ട

ശരീരത്തിന് ഹാനികരമെന്ന് അറിയാമെങ്കിലും പ്‌ളാസ്റ്റിക്ക് ഉല്‍പ്പന്നങ്ങളോട് വല്ലാത്ത താത്പര്യമാണ് നമ്മള്‍ മലയാളികള്‍ക്ക്. അടുക്കളയില്‍ നിന്നും ആദ്യം ഇറക്കിവിടേണ്ടത് പ്‌ളാസ്റ്റികിനെ തന്നെയാണ്. ആഹാര പദാര്‍ത്ഥങ്ങള്‍ സൂക്ഷിക്കാന്‍ പ്ലാസ്റ്റിക് കണ്ടെയിനറുകള്‍ ഉപയോഗിക്കരുത്. പ്രത്യേകിച്ച് ചൂടുള്ള ഭക്ഷണം. ഇത്തരം കണ്ടയ്‌നറുകളില്‍ സൂക്ഷിക്കരുത്.

കളയേണ്ടത് കളയൂ

ഉപയോഗ ശേഷം കളയേണ്ടവയാണ് സോഫ്റ്റ് ഡ്രിംഗ്‌സ് ബോട്ടിലുകള്‍. എന്നാല്‍ പലപ്പോഴും ഫ്രിഡ്ജില്‍ വെള്ളം സൂക്ഷിക്കാന്‍ ഈ കുപ്പികളാണ് നമ്മള്‍ ഉപയോഗിക്കുന്നത്. ഗ്‌ളാസിന്റെ ബോട്ടിലുകളാണ് വെള്ളം ശേഖരിച്ച് വയ്ക്കാന്‍ നല്ലത്. പ്‌ളാസ്റ്റിക് കവര്‍ വേണ്ട. ചെറിയ പ്ലാസ്റ്റിക് കവറുകളുടെ ശേഖരവും അവ തൂക്കിയിടുന്ന വലിയ പ്ലാസ്റ്റിക് ബാഗും മിക്ക അടുക്കളയിലെയും കാഴ്ചയാണ്.  പ്ലാസ്റ്റിക് കവറുകള്‍ നിരോധിച്ചിട്ടുണ്ടെങ്കിലും എപ്പോഴെങ്കിലും ഉപയോഗിക്കാനായി സൂക്ഷിച്ച് വയ്ക്കുന്ന ശീലം ആദ്യം  ഒഴിവാക്കുക.

സമ്മാനങ്ങളവിടിരിക്കട്ടേ

വീട് പാലുകാച്ചിനും മറ്റും സമ്മാനമായി കിട്ടിയ കുറെ അടുക്കള വസ്തുക്കള്‍ മിക്ക വീട്ടിലും കാണും. പാക്കറ്റ് പോലും തുറക്കാതെ സൂക്ഷിച്ച് വയ്ക്കുന്ന ശീലവും മലയാളിക്ക് സ്വന്തം. പാത്രങ്ങള്‍ ഇങ്ങനെ ഏറെനാള്‍ ഉപയോഗിക്കാതെ വച്ച് ഉപയോഗിക്കുന്നതും ശരിയല്ല. എന്ത് എക്‌സ്പയറി ഡേറ്റ് കാലാവധി കഴിഞ്ഞ ഒരു വസ്തു പോലും അടുക്കളയില്‍ സൂക്ഷിക്കരുത്. ഏതൊക്കെ തരത്തില്‍ ഇവ നിങ്ങളുടെ ശരീരത്തിന് ദോഷം ചെയ്യുമെന്ന് പറയാനാകില്ല.

പാക്കറ്റില്‍ നിന്നും പൊട്ടിച്ചും അല്ലാതെയും ഇതൊക്കെ കാലാകാലങ്ങളോളം ഫ്രിഡ്ജില്‍ വച്ച് ഉപയോഗിക്കുന്ന ശീലം നല്ലതല്ല. അണുക്കളുടെ ഫേവ്‌റേറ്റ് പാത്രങ്ങള്‍ ഏറ്റവുമധികം അണുക്കള്‍ വസിക്കുന്ന ഇടമാണ് പാത്രം കഴുകാന്‍ ഉപയോഗിക്കുന്ന സ്പോഞ്ച്. നിത്യവും ഉപയോഗശേഷം ചൂട് വെള്ളത്തില്‍ കഴുകി സൂക്ഷിക്കേണ്ടതാണ് ഇവ്. എന്നാല്‍ സ്പോഞ്ച പിഞ്ഞി ഒരു വഴിയായാലും നമ്മള്‍ അത് ഓര്‍മ്മയാകും വരേയും ഉപയോഗിക്കും.

ഫ്രിഡ്ജ് ഉണ്ടല്ലോ

ഭക്ഷണം ബാക്കി വന്നാല്‍ നേരെ ഫ്രിഡ്ജിലേക്കു തള്ളും. പിറ്റേ ദിവസം എടുക്കാനും മറക്കും. പിന്നീട് ആഴ്ചകള്‍ കഴിഞ്ഞാകും ഇത് ഓര്‍മ്മപോലും വരിക. എന്നാല്‍ രണ്ടു ദിവസത്തില്‍ കൂടുതല്‍ പാകം ചെയ്ത ആഹാര സാധനങ്ങള്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കരുത്. പഴകിയ പാത്രങ്ങള്‍ കോട്ടിങ് പോയ നോണ്‍സ്റ്റിക് പാനുകളും മറ്റു പാത്രങ്ങളും അടുക്കളയില്‍ നിന്നും ഒഴിവാക്കണം. ഇതില്‍ പാകം ചെയ്യുമ്പോള്‍ കോട്ടിങ് ആഹാര പദാര്‍ത്ഥങ്ങളോടൊപ്പം ഉള്ളില്‍ ചെല്ലുകയും അസുഖം പിടിപെടാന്‍ കാരണമാവുകയും ചെയ്യും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News