ഡ്യുവല്‍ ക്യാമറയും 4000 എംഎഎച്ച് ബാറ്ററിയുമായെത്തിയ ലെനോവോയുടെ കെ 8 പ്ലസ് വിപണി കീഴക്കുന്നു; കാരണമിതാണ്

സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ കളം പിടിക്കുകയാണ് ലെനോവോയുടെ പുതിയ ഫോണ്‍. വിപണിയിലെത്തി മണിക്കൂറുകള്‍ക്കകം മികച്ച ഫോണ്‍ എന്ന വിശേഷണമാണ് ലെനോവോ കെ 8 പ്ലസ് സ്വന്തമാക്കുന്നത്. വിലയുടെ കാര്യം പരിശോധിക്കുമ്പോള്‍ മെച്ചമുളള സവിശേഷതകളാണ് ഫോണിന് കരുത്താകുന്നത്. 10999 രൂപ വിലയുള്ള ഫോണ്‍ ഇന്ന് മുതലാണ് ഓണ്‍ലൈനില്‍ ലഭ്യമായത്. ഡ്യുവല്‍ ലെന്‍സ് ക്യാമറയുള്ള ഫോണിന് 4000 എം എ എച്ച് ബാറ്ററിയുടെ കരുത്തുമുണ്ട്.

13 മെഗാപിക്‌സലിന്റേയും 5 മെഗാപിക്‌സലിന്റേയും രണ്ട് ക്യാമറകള്‍ ആണ് പിന്‍ ക്യാമറയുടെ സവിശേഷത. 8 മെഗാപിക്‌സലിന്റെ സെല്‍ഫി ക്യാമറയും ആകര്‍ഷണീയമാണ്. 32 ജിബിയാണ് ഫോണിന്റെ ഇന്റേണല്‍ മെമ്മറി. 128 ജിബി വരെ മൈക്രോ എസ്ഡി കാര്‍ഡ് വഴി സ്‌റ്റോറേജ് വര്‍ധിപ്പിക്കാം.4 ജി വോള്‍ടി, വൈഫൈ, ബ്ലൂടൂത്ത്, 3.5 എംഎം ഹെഡ്‌ഫോണ്‍ ജാക്ക്, മൈക്രോ യുഎസ്ബി പോര്‍ട്ട്, ഒടിജി എന്നിവയാണ് കണക്റ്റിവിറ്റി ഓപ്ഷനുകള്‍.

ഇടത് പാനലില്‍ പ്ലേബാക്ക് നിയന്ത്രിക്കാനുള്ള മ്യൂസിക് ബട്ടനാണ് കെ 8 പ്ലസിന്റെ പ്രധാന സവിശേഷതകളില്‍ പെടും. ഡോള്‍ബി അറ്റ്‌മോസിന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ശബ്ദസംവിധാനം മറ്റൊരു പ്രത്യേകതയാണ്. ലെനോവോ കെ 8 എന്ന ഡ്യുവല്‍ സിം ആന്‍ഡ്രോയിഡ് സ്മാര്‍ട്‌ഫോണില്‍ 5.2 ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേയാണുള്ളത്. കെ 8 പ്ലസിനെ പോലെ ഒരു പാര്‍ട്ടി ഫ്‌ലാഷും സെല്‍ഫി ക്യാമറയ്‌ക്കൊപ്പം ഉണ്ട്.

വിനം ബ്ലാക്ക്, ഗോള്‍ഡ് എന്നിങ്ങനെ രണ്ട് നിറങ്ങളിലാണ് കെ 8 പ്ലസ് വിപണിയില്‍ എത്തിയത്. ഓക്ടാകോര്‍ മീഡിയാടെക് ഹീലിയോ പി 25 എസ്ഓസി പ്രൊസസറിന്റെ കരുത്തോടെ എത്തുന്ന ഫോണില്‍ 3 ജിബി റാം ആണുള്ളത്. വില മെച്ചം ഗുണം മെച്ചം എന്ന ലേബല്‍ ലഭിക്കുന്നത് വിപണിയില്‍ ഫോണിന് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തലുകള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News