ഓണത്തിന് പൊറോട്ടയും ബീഫും; സുരഭിക്കെതിരെ അശ്ലീലപരാമര്‍ശങ്ങളുമായി സംഘപരിവാര്‍

കോഴിക്കോട്: ഓണത്തിന് പൊറോട്ടയും ബീഫും കഴിച്ചെന്ന് പറഞ്ഞ് നടി സുരഭി ലക്ഷ്മിക്കെതിരെ അശ്ലീലപരാമര്‍ശങ്ങളുമായി സംഘപരിവാര്‍ അനുഭാവികള്‍. സംഘി അനുഭാവികളുടെ കാവിപ്പട എന്ന ഗ്രൂപ്പില്‍ വന്ന പോസ്റ്റ് സംഘപരിവാര്‍ അനുകൂലികള്‍ വ്യാപകമായി പ്രചരിപ്പിക്കുകയാണ്. കടുത്ത വര്‍ഗീയ, അശ്ലീലപരാമര്‍ശങ്ങളാണ് ഇവര്‍ നടിക്കെതിരെ നടത്തുന്നത്.

സുരഭിയുടെ ഓണം എന്ന പേരില്‍ സ്വകാര്യ ചാനല്‍ നടത്തിയ പരിപാടിയിലാണ് സുരഭി പൊറോട്ടയും ബീഫും കഴിച്ചത്. കോഴിക്കോട്ടെ ബ്രദേഴ്‌സ് എന്ന ഹോട്ടല്‍ പശ്ചാത്തലമാക്കിയായിരുന്നു പരിപാടി. ഓണവിശേഷങ്ങള്‍ പങ്കുവയ്ക്കുന്നതിനിടയാണ് സുരഭി ബീഫ് കഴിക്കുന്നത്. ഇതാണ് സംഘിക്കുട്ടന്‍മാരെ ചൊടിപ്പിച്ചത്.

ഓണ പരിപാടിയില്‍ ബീഫ് കഴിക്കുന്നത് ശരിയല്ലെന്നാണ് സംഘികളുടെ വാദം. ബീഫ് കഴിച്ചതിലൂടെ നടി ഹിന്ദുക്കളെ അപമാനിച്ചെന്നും ചിലര്‍ വാദിക്കുന്നു. ഹിന്ദുക്കള്‍ ഓണത്തിന് മാംസം കഴിക്കാറില്ലെന്നും പിന്നെ സുരഭി എന്തിനാണ് മാംസം കഴിക്കുന്നതെന്നും ഇവര്‍ ചോദിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here