
തന്റെ പേരില്‍ വ്യാജ വിവാഹവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് മറുപടിയുമായി നടി ശ്രുതി ഹരിഹരന്‍. തന്റെ ഡാന്‍സ് മാസ്റ്ററെ ശ്രുതി രഹസ്യമായി വിവാഹം കഴിച്ചെന്ന വാര്‍ത്തകള്‍ക്കെതിരെയാണ് താരം പൊട്ടിത്തെറിച്ച് രംഗത്തെത്തിയിരിക്കുന്നത്. പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് ശ്രുതി പറഞ്ഞു.
ശ്രുതിയുടെ വാക്കുകള്‍ ഇങ്ങനെ: ‘ഞാന്‍ പോലും അറിയാതെ എന്റെ വിവാഹം എങ്ങനെ നടന്നു? വിവാഹം നടക്കുമ്പോള്‍ അത് എല്ലാവരെയും അറിയിച്ചായിരിക്കണം എന്ന് എനിക്ക് നിര്‍ബന്ധമുണ്ട്. വിവാഹത്തിനായി വീട്ടുകാര്‍ നിര്‍ബന്ധിക്കുന്നുമുണ്ട്.’
‘അത് എപ്പോള്‍ ആര്‍ക്കൊപ്പമെന്ന് ഇപ്പോള്‍ പ്രവചിക്കാനാവില്ല. സിനിമയിലുള്ള ആരെയും വിവാഹം കഴിക്കാന്‍ ഉദ്ദേശിക്കുന്നുമില്ല. ഞാന്‍ വിവാഹം ചെയ്യുമ്പോള്‍ തീര്‍ച്ചയായും വരന്‍ എന്റെ ഡാന്‍സ് മാസ്റ്റര്‍ ആയിരിക്കില്ല. ഞാനൊരു നടിയാവുന്നതിന് മുന്‍പേ എനിക്കദ്ദേഹത്തെ അറിയാം. സിനിമയുമായി യാതൊരു ബന്ധവുമില്ലാത്ത ആളെ മാത്രമേ വിവാഹം ചെയ്യൂ.’
സിനിമാ കമ്പനി എന്ന മലയാള ചിത്രത്തിലൂടെയാണ് ശ്രുതി അരങ്ങേറ്റം കുറിച്ചത്. നിലവില്‍ കന്നഡ, തമിഴ് സിനിമകളില്‍ സജീവമാണ് ശ്രുതി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here