വിസ്മയക്കൂട് തുറന്നുവിട്ട് അഫ്ഗാന്റെ അത്ഭുതബാലന്‍ റാഷിദ് ഖാന്‍; ക്രിക്കറ്റ് ലോകത്തെ ഞെട്ടിക്കുന്ന ഹാട്രിക്കിലൂടെ ചരിത്രം കുറിച്ചു

ഗയാന: ക്രിക്കറ്റ് ലോകത്തെ അത്ഭുത ബാലനെന്നാണ് അഫ്ഗാനിസ്ഥാന്റെ റാഷിദ് ഖാന്‍ അറിയപ്പെടുന്നത്. 18 വയസ്സിനുള്ളില്‍ തന്നെ ഇതിഹാസമായി വാഴ്ത്തപ്പെടുന്ന താരത്തിന്റെ ചുമലിലേറിയാണ് അഫ്ഗാന്‍ ക്രിക്കറ്റിലെ പുതിയ ശക്തിയായി വളരുന്നത്. തന്റെ അത്ഭുതപന്തുകളിലൂടെ ക്രിക്കറ്റ് ലോകത്ത് പലവട്ടം വിസ്മയിപ്പിച്ചിട്ടുള്ള റാഷിദ് വീണ്ടും അത്ഭുത പ്രകടനം പുറത്തെടുത്തിരിക്കുകയാണ്.

കിരീബിയന്‍ പ്രീമിയര്‍ ലീഗില്‍ ഹാട്രിക്ക് നേടി റാഷിദ് ചരിത്രം കുറിച്ചു. ലീഗിന്റെ ചരിത്രത്തിലെ ആദ്യ ഹാട്രിക്കാണ് അഫ്ഗാന്‍ ബോയ്് പോക്കറ്റിലാക്കിയത്. ഗയാന ആമസോണ്‍ വാരിയേഴ്‌സിനായാണ് റാഷിദ് ഖാന്‍ ഹാട്രിക്ക് പ്രകടനം പുറത്തെടുത്തത്. കൂറ്റന്‍ സ്‌കോറിലേക്ക് കുതിക്കുകയായിരുന്ന ജമൈക്ക തലാവഹിനെ മൂന്ന് പന്തുകളിലൂടെ റാഷിദ് ഖാന്‍ പിടിച്ചുകെട്ടുകയായിരുന്നു.

മത്സരത്തിലെ 15ാം ഓവറിലാണ് റാഷിദ് മിന്നും പ്രകടനം പുറത്തെടുത്തത്. 116ന് നാല് എന്ന മികച്ച നിലയിലായിരുന്ന ജമൈക്കയെ റാഷിദ് തകര്‍ത്ത് തരിപ്പണമാക്കുകയായിരുന്നു. ആന്‍ഡേരെ മക്കാര്‍ത്ത, ജോനാഥന്‍ ഫൂ, റോവ്മല്‍ പവല്‍ എന്നിവരാണ് റാഷിദിനു മുന്നില്‍ വട്ടംകറങ്ങി കൂടാരം കയറിയത്. മൂന്നും ക്ലീന്‍ ബൗള്‍ഡ് ആയിരുന്നു എന്നത് റാഷിദിന്റെ മികവ് വരച്ചുകാട്ടുന്നു.

റാഷിദിന്റെ അത്ഭുതപ്രകടനത്തിന്റെ മികവില്‍ അഞ്ച് വിക്കറ്റിന്റെ ജയം അമസോണ്‍ വാരിയേഴ്‌സ് സ്വന്തമാക്കി. ജമൈക്ക ഉയര്‍ത്തിയ 169 റണ്‍സ് വിജയലക്ഷ്യം അനായാസം ഗയാന സ്വന്തമാക്കുകയായിരുന്നു. ജമൈക്കയ്ക്കായി നായകന്‍ സംഗക്കാര അര്‍ധ സെഞ്ച്വറി നേടിയപ്പോള്‍ ന്യൂസിലന്‍ഡ് താരം ലുക്ക് റേഞ്ചിയുടെ തകര്‍പ്പന്‍ പ്രകടനം ഗയാനയ്ക്ക് കരുത്തായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News