‘കൊലയ്ക്കു പകരം കൊല എന്ന് എല്ലാവരും തീരുമാനിച്ചു കഴിഞ്ഞാൽ എന്തായിരിക്കും ഈ നാടിന്റെ സ്ഥിതി….?’ ശ്രീകുമാരന്‍ തമ്പി

ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിൽ പ്രതിഷേധവുമായി കവി ശ്രീകുമാരൻ തമ്പിയും .ഗൗരിയുടെ പിതാവ് ലകേഷുമായുള്ള ബന്ധം ഓർമ്മിപ്പിച്ച് കവിയുടെ ഫെയ്സ് ബുക്ക് പോസ്റ്റ് .മനുഷത്വം ഉള്ള ആരേയും ഞെട്ടിക്കുന്നതാണ് ഗൗരി ലങ്കേഷിന്റ മരണമെന്ന് ശ്രീകുമാരൻ തമ്പി

പ്രശസ്തപത്രപ്രവർത്തകയുംഎഴുത്തുകാരിയും പുരോഗമനവാദിയും സ്ത്രീ സ്വയം സ്വാതന്ത്രയാകുന്നത് എങ്ങനെയെന്ന് സ്വന്തം ജീവിതം കൊണ്ട് തെളിയിച്ച പ്രതിഭാശാലിനിയുമായ ഗൗരി ലങ്കേഷിന്റെ മരണം മനുഷ്യത്വമുള്ള ഏതു ഭാരതീയനെയും ഞെട്ടിക്കുന്നതാണ് . ചലച്ചിത്ര സംവിധായകർ എന്ന നിലയിൽ ഞാനും ലങ്കേഷും പരിചയക്കാരായിരുന്നു, 1976 ലാണ് ഞാൻ മോഹിനിയാട്ടവും ലങ്കേഷ് പല്ലവി എന്ന കന്നഡ സിനിമയും സംവിധാനം ചെയ്തത് . ദേശീയ പുരസ്‌കാര മത്സരത്തിൽ ഈ രണ്ടു ചിത്രങ്ങളും ശ്രദ്ധിക്കപ്പെട്ടു. മികച്ച സംവിധാനത്തിനുള്ള പുരസ്കാരം പല്ലവിക്കും മികച്ച ഛായാഗ്രഹണത്തിനുള്ള പുരസ്കാരം മോഹിനിയാട്ടത്തിനും ലഭിച്ചു. ഗൗരി ലങ്കേഷ്‌ ലങ്കേഷിന്റെ മൂത്ത മകളാണ്.

ആശയത്തെ ആശയം കൊണ്ടാണ് നേരിടേണ്ടത്
കൊലപാതകം കൊണ്ടല്ല. പകയ്ക്കു മരണമില്ല . കൊലയ്ക്കു പകരം കൊല എന്ന് എല്ലാവരും തീരുമാനിച്ചു കഴിഞ്ഞാൽ എന്തായിരിക്കും ഈ നാടിന്റെ സ്ഥിതി….?.
“കേഴുക പ്രിയ നാടേ ….”എന്നല്ലാതെ മറ്റെന്തു പറയാൻ ?

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here