കലാപം നടത്താന്‍ ഗുര്‍മീത് നല്‍കിയത് 5 കോടി; വെളിപ്പെടുത്തലുമായി അന്വേഷണ സംഘം

ഹരിയാന: കലാപം അഴിച്ചുവിടാന്‍ ദേര സച്ച സൗദ നേതാവ് ഗുര്‍മീത് അനുയായികളായ അക്രമികള്‍ക്ക് നല്‍കിയത് 5 കോടിയെന്ന് അന്വേഷണ സംഘത്തിന്റെ് കണ്ടെത്തല്‍. ദേര സച്ച സൗദയുടെ പഞ്ച്കുള വിഭാഗം നേതാവായ ചംകൗര്‍ സിംങ് ആണ് തുക കൈപ്പറ്റിയത്. ഇയാള്‍ ഇത് അണികള്‍ക്ക് വിതരണം ചെയ്യുകയായിരുന്നു.

പണമിടപാടുകളുടെ സൂത്രധാരനായ ചാംകൗറിനെ അറസ്റ്റു ചെയ്താല്‍ മാത്രമെ കൂടുതല്‍ വിശദാംശങ്ങള്‍ ലഭിക്കുകയുള്ളുവെന്നും അന്വേഷണ സംഘം അറിയിച്ചു. ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം ഇയാള്‍ക്കെതിരെ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ ഇയാളും കുടുംബവും ഒളിവിലാണ്. ഇയാള്‍ക്കായി തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ടെന്നും ഹരിയാന ഡിജിപി ബി.എസ്.സന്ധു അറിയിച്ചു.

കലാപത്തിനായി പണമൊഴുക്കിയ ഒട്ടേറെപ്പേര്‍ നിരീക്ഷണത്തിലാണെന്നും പൊലീസ് അറിയിച്ചു. പതിനഞ്ചുവര്‍ഷം പഴക്കമുള്ള ബലാത്സംഗക്കേസില്‍ ഗുര്‍മീത് കുറ്റക്കാരനാണെന്ന് കോടതി വിധിച്ചതിനു പിന്നാലെ അഞ്ചു സംസ്ഥാനങ്ങളില്‍ കലാപം വ്യാപിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News