സ്വര്‍ണ ക്ലോസറ്റും മൊബൈലും അറുനൂറിലേറെ റോള്‍സ് റോയ്‌സ് കാറുകളും; സെക്കന്റ് തോറും 100 ഡോളര്‍ സമ്പാദിക്കുന്ന ബ്രൂണയ് രാജാവിന്റെ ആഡംബരമിങ്ങനെ

ലോകത്തെ അഞ്ചാമത്തെ സമ്പന്ന രാജ്യമായ ബ്രൂണയുടെ രാജാവും പ്രധാനമന്ത്രിയുമായ ഹസനല്‍ ബോല്‍ക്കെയ്നിയുടെ ആഡംബരത്തിന്റെ ചെറിയ ചിത്രമാണിത്. ഏതാനും വര്‍ഷം മുമ്പുവരെ ലോകത്തെ ആദ്യ ധനാഢ്യനായിരുന്ന രാജാവിന്റെ കൊട്ടാരത്തില്‍ സ്വര്‍ണ കരണ്ടികള്‍ മാത്രമല്ല സ്വര്‍ണ ടോയ് ലറ്റുമുണ്ട്. റോള്‍സ് റോയ്‌സിന്റെ സ്വര്‍ണം പൂശിയ കാറും ഇന്റീരിയര്‍ പൂര്‍ണമായും സ്വര്‍ണ ഡിസൈന്‍ ചെയ്ത്
സ്വകാര്യ ജെറ്റ് വിമാനവും ഈ രാജാവിനുണ്ട്.

ഒരു കുടുംബത്തിന് ഉപയോഗിക്കാനായി നിര്‍മിച്ചതില്‍ ലോകത്തിലെ ഏറ്റവും വലിയ വീടാണ് രാജാവിന്റെ കൊട്ടാരം. 1788 റൂമുകളാണ് ഈ കൊട്ടാരത്തിലുള്ളത്. 257 ബാത്ത് റൂമുകള്‍, അഞ്ച് സ്വിമ്മിങ്ങ് പൂളുകള്‍,5000 പേര്‍ക്കിരിക്കാവുന്ന ബാങ്ക്വറ്റ് ഹാള്‍, 1500 പേര്‍ക്ക് നിസ്‌കാര സൗകര്യമുള്ള പള്ളി, പോളോ കളിക്കുന്ന രാജാവിന്റെ 200 കുതിരകള്‍ക്കായി ശീതീകരിച്ച ലയം ഇതെല്ലാം ചേര്‍ന്നതാണ് ഹസനല്‍ ബോല്‍ക്കെയ്നിയുടെ കൊട്ടാരം.

48 ഏക്കറില്‍ 2152,782 സ്‌ക്വയര്‍ ഫീറ്റ് വിസ്തീര്‍ണമുള്ള ഇസ്താന നൂറുല്‍ ഇമാന്‍ കൊട്ടാരത്തിന്റെ മതിപ്പ് വില 1.4 ബില്ല്യണ്‍ ഡോളറാണ്.ബ്രൂണയുടെ ധന, പ്രതിരോധ, വിദേശ വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന പ്രധാനമന്ത്രികൂടിയായ ഈ രാജാവിന് അയ്യായിരത്തിലേറെ കാറുകളുണ്ട്. 604 റോള്‍സ് റോയ്‌സ്, 500 ബെന്‍സ്, 209 ബി എം ഡബ്ലൂ, 452 ഫെറാറി, 350 ബെന്റ്‌ലെ, 179 ജാഗ്വാര്‍, 21 ലംബോര്‍ഗിനി.രാജാവിന്റെ കാറുകളുടെ ശേഖരമിങ്ങനെ.

220 മില്യന്‍ ഡോളര്‍ വിലയുള്ള സ്വകാര്യ വിമാനവും ഈ രാജാവിനുണ്ട്. ഇന്റീരിയര്‍ പൂര്‍ണമായും സ്വര്‍ണ
ഡിസൈന്‍ ചെയ്ത് ഈ സ്വകാര്യ ജെറ്റ് വിമാനത്തില്‍ ലിവിങ്ങ് റൂമും കോണ്‍ഫറന്‍സ് റൂമും ബെഡ് റൂമും
ബാത്ത്‌റൂമുമുണ്ട്. മാസം തോറും മുടി മുറിക്കുന്നതിലും ഹസനല്‍ ബോല്‍ക്കെയ്നി രാജാവ് ആഡംബരം കുറയ്ക്കുന്നില്ല.

21.000 ഡോളറാണ് മുടിവെട്ടാനായി ചെലവഴിക്കുന്നത്. അമ്പതാം പിറന്നാളാഘോഷത്തിന് മൈക്കിള്‍ ജാക്‌സനെ
ബ്രൂണയിലെത്തിച്ച രാജാവ് സമ്മാനമായി നല്‍കിയത് 109 കോടി ഇന്ത്യന്‍ രൂപയാണ്. രാജാവിന്റെ സഹോദരനാകട്ടെ പ്രതിദിനം ചെലവഴിക്കുന്നത് 47,000 ഡോളറും.

ഇതൊക്കെ ആഡംബരമെങ്കിലും സാമൂഹ്യസേവന രംഗത്തും ഹസനല്‍ ബോല്‍ക്കെയ്നി രാജാവ് പിന്നിലല്ല. വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ പഠനവും താമസവും ആരോഗ്യ പരിരക്ഷയും ബ്രൂണയ് നല്‍കുന്നു. പൊലീസിനുംമെഡിക്കല്‍ ഇന്‍ഷ്വറന്‍സുണ്ട്. വൃദ്ധര്‍ക്ക് പ്രതിമാസം 12,000 രൂപയോളം പെന്‍ഷനും സര്‍ക്കാര്‍നല്‍കുന്നുണ്ട്.

ഇവിടെ നികുതിയില്ല, സെയില്‍ടാക്‌സില്ല, വാറ്റുമില്ല എന്നതാണ് മറ്റൊരു പ്രത്യേകത. 4,23,196 പേര്‍ മാത്രമുള്ള ബ്രൂണയിലെ പ്രതിശീര്‍ഷ വരുമാനം 83,250 ഡോളറാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News