ഗൗരി ലങ്കേഷിന്റെ കൊലപാതകം: റിപ്പബ്‌ളിക് ടിവിയുടെ നിലപാടില്‍ പ്രതിഷേധിച്ച് വനിത മാധ്യമപ്രവര്‍ത്തക രാജിവെച്ചു

ആര്‍എസ്എസിന്റെയും സംഘപരിവാറിന്റെയും രൂക്ഷവിമര്‍ശകയായ മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ റിപ്പബ്‌ളിക് ടിവിയുടെ നിലപാടില്‍ പ്രതിഷേധിച്ച് വനിത മാധ്യമപ്രവര്‍ത്തക രാജിവെച്ചു. ചാനലിന്റെ ന്യൂസ് കോര്‍ഡിനേറ്റര്‍ സുമന നന്ദിയാണ് റിപ്പബ്‌ളിക് ടിവിയില്‍ നിന്നും പ്രതിഷേധമറിയിച്ചുകൊണ്ട് രാജി വെച്ചത്.

ആര്‍എസ്എസ് ബിജെപി ഗൂഢാലോചനയില്‍ നടന്ന ഒരു കൊലപാതകത്തെ ചോദ്യം ചെയ്യുന്നതിനു പകരം പ്രതിപക്ഷത്തെ ചോദ്യം ചെയ്യുകയാണ് ചാനലെന്ന് സുമന രാജിവിവരം ഫേസ്ബുക്കില്‍ പങ്ക് വെച്ച് ചോദിച്ചു. നാലാം തൂണ് അതിന്റെ ആത്മാവിനെ വിറ്റുകഴിഞ്ഞാല്‍, സമൂഹം എങ്ങോട്ടുപോകും ഞങ്ങള്‍ നിങ്ങളെ തോല്‍പിച്ചു മാം.ഇത്രമാത്രമേ എനിക്കറിയൂ, നിങ്ങളിപ്പോള്‍ കുറച്ചുകൂടി നല്ലയിടത്താണ് എത്തിപ്പെട്ടിരിക്കുന്നത്. സുമന കുറിച്ചു.

അര്‍ഹിക്കുന്നത്രയും പ്രാധാന്യം മാത്രമേ റിപ്പബ്‌ളിക് ടിവിക്ക് ഞാനിനി നല്‍കുകയുള്ളൂ. എന്റെ ബയോഡേറ്റയില്‍ റിപ്പബ്‌ളിക്ക് ടിവിയില്‍ ജോലി ചെയ്തത് ചേര്‍ക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും സുമന പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News