മലയാളികള്‍ക്കായി ഗോളടിച്ച് മാവേലി; ചെല്‍സിയിലും ആഴ്‌സണലിലും ഓണമേളം

മലയാളത്തിന്റെ ഓണം കടലുകളും, അതിരുകളും കടന്ന് അങ്ങകലെ ലണ്ടനിലും കൊട്ടിത്തകര്‍ക്കുകയാണ്. കേരളത്തിലെ പ്രിയപ്പെട്ടവര്‍ക്ക് ഓണാംശസകള്‍ കടലും കടന്നാണ് പറന്ന് വന്നത്. ലണ്ടില്‍ താമസിക്കുന്ന മലയാളികളല്ല ഈ ഓണാശംസകള്‍ നല്‍കിയത് എന്നതാണ് ഈ ആശംസകളുടെ വില കൂട്ടുന്നത്.

എല്ലാ മലയാളികള്‍ക്കും ഓണാശംസകള്‍ നേര്‍ന്നത് ചില്ലറക്കാരല്ല. ചെല്‍സിയുടേയും, ആഴ്‌സണലിന്റെയും, ടോട്ടനം ഹോട്‌സ്പറിന്റെയും സൂപ്പര്‍ താരങ്ങളാണ് ഫുട്‌ബോള്‍ ഭ്രാന്തന്‍മാരായ മലയാളികള്‍ക്ക് ആശംസകളുമായി ടീമുകളുടെ ഓഫീഷ്യല്‍ പേജില്‍ പ്രത്യക്ഷപ്പെട്ടത്.

കേരളത്തില്‍ വമ്പന്‍ ഫാന്‍ബേസുകളുള്ള പ്രീമിയര്‍ ലീഗിലെ കൊമ്പന്‍മാര്‍ മലയാളികള്‍ക്ക് പൊന്നോണം നേരാന്‍ മത്സരിക്കുകയായിരുന്നു. എല്ലാ മലയാളികള്‍ക്കും നല്ലോണം നേര്‍ന്ന് ചെല്‍സിയാണ് തുടക്കം കുറിച്ചത് തൊട്ടു പുറകെ ഹാരികെയ്‌നിന്റെ ടോട്ടനവും ആശംസയുടെ വല കുലുക്കി.

ആഴ്‌സണലിന്റെ ഒഫീഷ്യല്‍ പേജില്‍ ഒളിവര്‍ ജിറൂദും, ലോറന്റ് കോഷ്യല്‍നിയും ചേര്‍ന്നാണ് ശബ്ദ സന്ദേശമായി ഓണം ആഘോഷിക്കാനെത്തിയത്. കഥകളിയുടെ ഫോട്ടോയും സ്‌ക്രീനില്‍ കാണിച്ചാണ് ആഴ്‌സണല്‍ മലയാളികളോടുള്ള സ്‌നേഹം കാണിച്ചത്.

ക്ലബുകളുടെ ഓണാശംസകള്‍ക്ക് മറുപടിയുമായി ആരാധകരം എത്തിയതോടെ സ്റ്റാം ഫോഡ് ബ്രിഡ്ജിലും, വൈറ്റ് ഹാര്‍ട്ട് ലെയിനിലും ഓണാഘോഷം പൊടി പൊടിച്ചു. കേരളത്തിന്റെ സ്വന്തം ക്ലബ് കേരളാ ബ്ലാസ്റ്റേഴ്‌സും ആരാധകര്‍ക്ക് ഓണ സമ്മാനവുമായി എത്തിയിരുന്നു, മഞ്ഞപ്പട്ടണിഞ്ഞെത്തിയ മാവേലി തമ്പുരനാടൊപ്പമാണ് ബ്ലാസ്റ്റേഴ്‌സിന്റെ സന്ദേശം എത്തിയത്. കേരളത്തിലെ ഫുട്‌ബോള്‍ ആരാധകര്‍ പ്രീമിയര്‍ ലീഗ് ടീമുകള്‍ക്ക് എത്രമാത്രം പ്രിയപ്പെട്ടതാണെന്നാണ് ടീമുകളുടെ ഓണസമ്മാനം കാണിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News