ഗൗരി ലങ്കേഷിന്റെ കൊലപാതകം; രണ്ടാം ദിനത്തിലും പ്രതിഷേധം അലയടിക്കുന്നു

കോഴിക്കോട്: ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ കോഴിക്കോട്ട് രണ്ടാ ദിനത്തിലും പ്രതിഷേധം അലയടിച്ചു. കിഡ്സണ്‍ കോര്‍ണ്ണറിലാണ് വിവിധ സംഘടനകള്‍ പ്രതിഷേധവുമായി എത്തിയത്. ജനാധിപത്യ മഹിളാ അസോസിയേഷന്‍ പ്രതിഷേധം സംസ്ഥാന സെക്രട്ടറി പി സതീദേവി ഉദ്ഘാടനം ചെയ്തു.

മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ നാടെങ്ങും വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. കോഴിക്കോട് ജില്ലയിലും വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധ പരിപാടികള്‍ തുടരുകയാണ്. ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോഴിക്കോട് നഗരത്തില്‍ വായ് മൂടിക്കെട്ടി പ്രകടനം നടന്നു.

മുതലക്കുളത്ത് നിന്ന് ആരംഭിച്ച പ്രകടനം മിഠായ്ത്തെരുവിലൂടെ കിഡ്സണ്‍ കോര്‍ണ്ണറില്‍ സമാപിച്ചു. സംസ്ഥാന സെക്രട്ടറി പി സതീദേവി പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു. എസ് എഫ് ഐ നേതൃത്വത്തില്‍ കോഴിക്കോട് മൊഫ്യൂസല്‍ ബസ് സ്റ്റാന്റില്‍ ജാഗ്രതാ സദസ്സ് സംഘടിപ്പിച്ചു.

ഫാസിസത്തിനെതിരെ പ്രതിഷേധ മുദ്രാവാക്യമെഴുതിയാണ് പരിപാടി നടന്നത്. കെ ടി കുഞ്ഞിക്കണ്ണന്‍, കാനത്തില്‍ ജമീല, കമാല്‍ വരദൂര്‍, എന്‍ രാജേഷ്, പി വി കുട്ടന്‍ തുടങ്ങിയവര്‍ സംസാരിച്ചു. മെഴുകുതിരി കത്തിച്ച് ഗൗരി ലങ്കേഷിന് എസ് എഫ് ഐ ആദരാഞ്ജലി അര്‍പ്പിച്ചു. പുരോഗമന കലാസാഹിത്യ സംഘത്തിന്റെ നേതൃത്വത്തില്‍ കിഡ്സണ്‍ കോര്‍ണ്ണറിലായിരുന്നു പ്രതിഷേധം. സംസ്ഥാന വൈസ് പ്രസിഡന്റ് ജാനമ്മ കുഞ്ഞുണ്ണി പരിപാടി ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് ചിലന്തിവല എന്ന തെരുവ് നാടകവും അരങ്ങേറി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here