
ക്വീന്‍ എന്ന സിനിമയുടെ മലയാളം റീമേയ്ക്കില്‍ നായികയാകുന്നത് ബാല താരമായി മലയാളികളുടെ മനം കവര്‍ന്ന് മഞ്ജിമാ മോഹന്‍. ഒരു വടക്കന്‍ സെല്‍ഫിയില്‍ നായികയായിരുന്നു മഞ്ജിമ. നേരത്തെ അമലാ പോളായിരിക്കും നായികയാവുകയെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നെങ്കിലും പിന്നീട് മഞ്ജിമയെ തിരഞ്ഞെടുക്കുകയായിരുന്നു.
ഉദയനിഥി സ്റ്റാലിന്‍ നായകനായ ഇപ്പടി വെല്ലുമാണ് മഞ്ജിമയുടെ ഏറ്റവും പുതിയ ചിത്രം. മലയാളത്തിനു പുറമെ തമിഴിലും തെലുങ്കിലും ക്വീന്‍ ചിത്രീകരണത്തിനൊരുങ്ങുന്നുണ്ട്. മലയാളത്തില്‍ നീലകാന്തയാണ് സിനിമ സംവിധാനം ചെയ്യുന്നത്. ഹിന്ദിയില്‍ കങ്കണ റണൗട്ട് തകര്‍ത്തഭിനയിച്ച ചിത്രം കങ്കണക്ക്് മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് നേടിക്കൊടുത്തിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here