ചരിത്ര പ്രസിദ്ധമായ ആറന്മുള ഉത്രട്ടാതി വള്ളംകളി ഇന്ന്

ചരിത്ര പ്രസിദ്ധമായ ആറന്മുള ഉത്രട്ടാതി വള്ളംകളി ഇന്ന്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉച്ചയ്ക്ക് 1.30ന് ജലോത്സവം ഉദ്ഘാടനം ചെയ്യുന്നതോടെയാണ് ചരിത്രപ്രസിദ്ധമായ ആറന്മുള ഉതൃട്ടാതി വള്ളംകളിക്ക് തുടക്കമാവുക. കേന്ദ്ര ജലവിഭവവകുപ്പ് മന്ത്രി നിധിന്‍ ഗഡ്കരി 3 മണിക്ക് മത്സരവള്ളംകളി ഉദ്ഘാടനം ചെയ്യും.

എ ബാച്ചില്‍ 9 ഹീറ്റസുകളിയായി 35 പള്ളിയോടങ്ങളും ബി ബാച്ചില്‍ 5 ഹീറ്റ്‌സുകളിയിലായി 17 പള്ളിയോടങ്ങളും ഉള്‍പ്പടെ 52 പള്ളിയോടങ്ങളാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്. ഈ വര്‍ഷം ഓരോ പള്ളിയോടത്തിന്റേയും സമയം രേഖപ്പെടുത്തി ഏറ്റവും വേഗത്തില്‍ കുറഞ്ഞ സമയത്തിനുള്ളില്‍ എത്തുന്ന 4 പള്ളിയോടങ്ങളെ വീതം ഫൈനല്‍ മത്സരത്തില്‍ പങ്കെടുപ്പിക്കുന്നതാണ്.

സുരക്ഷാ സംവിധാനങ്ങള്‍ക്ക് വിപുലമായ ക്രമീകരണമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. റസ്‌കൂവിനുവേണ്ടിയും പള്ളിയോടങ്ങളെ നിരീക്ഷിക്കുന്നതിനുവേണ്ടിയും 5 ബോട്ടുകളും 8 യമഹാവള്ളങ്ങളും 4 സ്പീഡ് ബോട്ടുകളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. തുറമുഖവകുപ്പിന്റെ സ്‌കൂബ ഡൈവേഴ്‌സിന്റെയും പ്രാദേശിക മുങ്ങല്‍ വിദഗ്ധരുടെയും സേവനവും ഉണ്ടാകും. പോലീസിന്റെയും ഫയര്‍ഫോഴ്‌സിന്റെയും 2 ബോട്ടുകള്‍ വീതം നിരീക്ഷണം നടത്തുന്നതാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here