പാറശാലയില്‍ വന്‍ നിക്ഷേപതട്ടിപ്പ്; തട്ടിയെടുത്തത് കോടികള്‍; തട്ടിപ്പിനിരയായത് പതിനായിരങ്ങള്‍; പണം തിരികെ ലഭിക്കണമെന്ന് ആവശ്യപ്പെട്ട് നിക്ഷേപര്‍ രംഗത്ത്

തിരുവനന്തപുരം:തിരുവനന്തപുരം പാറശാലയില്‍ വന്‍ നിക്ഷേപതട്ടിപ്പ് .10000 കണക്കിന് ആളുകളില്‍ നിന്ന് നിക്ഷേപം സ്വീകരിച്ച ശേഷം പാപ്പരായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ഫിനാന്‍സ് ഉടമ രംഗത്ത് .നിക്ഷേപിച്ച പണം തിരികെ ലഭിക്കണമെന്ന് ആവശ്യപ്പെട്ട് നിക്ഷേപകരും രംഗത്തെത്തി.നിര്‍ധനരായ ആളുകളാണ് തട്ടിപ്പില്‍ കുടുങ്ങിരിക്കുന്നവരില്‍ ഭൂരിഭാഗവും

തിരുവനന്തപുരം പാറശാലയില്‍ കഴിഞ്ഞ 30 വര്‍ഷമായി പ്രവര്‍ത്തിച്ച് വന്നിരുന്ന നിര്‍മ്മല്‍ കൃഷ്ണ ചിറ്റ്‌സ് എന്ന സ്ഥാപനത്തിനെതിരെയാണ് നിക്ഷേപകര്‍ പ്രതിഷേധം ഉയര്‍ത്തുന്നത്. കന്യാകുമാരി ,തിരുവനന്തപുരം ജില്ലയുടെ തെക്കന്‍ പ്രദേശങ്ങളില്‍ അറിയപ്പെടുന്ന പണം ഇടപാട് സ്ഥാപനമായിരുന്നു നിര്‍മ്മല്‍ കൃഷ്ണ ചിറ്റ്‌സ്.

രണ്ട് ജില്ലകളില്‍ നിന്നായി 10000 കണക്കിന് നിക്ഷേപകരില്‍ നിന്ന് കോടി കണക്കിന് രൂപയുടെ നിക്ഷേപം ആണ് ഇവര്‍ സ്വീകരിച്ചിരുന്നത്.ഈ പണം ഉപയോഗിച്ച് വന്‍ റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ ആണ് സ്ഥാപന ഉടമ നിര്‍മ്മലന്‍ നടത്തിയിരുന്നത്. നിക്ഷേപകരുടെ തുകയുപയോഗിച്ച് മറ്റ് പല ബിസ്‌നസുകളും ഇയാള്‍ നടത്തിയതായി ആക്ഷേപം ഉണ്ട്. എന്നാല്‍ നിക്ഷേപകര്‍ പണം പിന്‍വലിക്കാന്‍ എത്തിയതോടെയാണ് സ്ഥാപന ഉടമയായ നിര്‍മ്മലന്‍ തന്നെ പാപ്പരായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപ്പിച്ചിരിക്കുന്നത്.

1000 കോടി രൂപയുടെ നിക്ഷേപം എങ്കിലും ഇവിടെ ഉണ്ടാകുമെന്നാണ് കരുതപെടുന്നത്. റോസ് ഒപ്റ്റിക്കല്‍സ് അടക്കമുളള നിരവധി സ്ഥാപനങ്ങളുടെ ഉടമയായ നിര്‍മ്മലനെതിരെ നിക്ഷേപകരുടെ വന്‍ പ്രതിഷേധമാണ് ഉയരുന്നത്.നിര്‍ധനരായ ആളുകളാണ് തട്ടിപ്പില്‍ കുടുങ്ങിരിക്കുന്നവരില്‍ ഭൂരിഭാഗവും .

തലസ്ഥാനത്തെ ചില മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെ അടുപ്പക്കാരനായ ഇയാള്‍ ക!ഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന ഒരു ആശുപത്രി കൈമാറ്റത്തിലും മുഖ്യഇടനിലകാരനായിരുന്നു.പണം തിരികെ ലഭിക്കാതതില്‍ പ്രതിഷേധിച്ച് സ്ത്രീകള്‍ അടക്കമുളള നിരവധി പേരാണ് സ്ഥാപനത്തിന് മുന്നില്‍ പ്രതിഷേധിക്കാന്‍ എത്തിയത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News