സര്‍ക്കാര്‍ഓണാഘോഷ പരിപാടിക്കിടെ എ എസ് ഐ യെ കല്ലുകൊണ്ട് ഇടിച്ച് പരിക്കേല്‍പ്പിച്ചു

തിരുവനന്തപുരം: കഴക്കൂട്ടത്ത് സര്‍ക്കാര്‍ ഓണാഘോഷ പരിപാടിക്കിടെ എ എസ് ഐ യെ കല്ലുകൊണ്ട് ഇടിച്ച് പരിക്കേല്‍പ്പിച്ചു. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പങ്കെടുത്ത വേദിക്കരികില്‍ സംശയാപദമായി കണ്ട അക്രമിയെ പിടികൂടാന്‍ ശ്രമിക്കുന്നിടെയാണ് സംഭവം ഉണ്ടായത്.

കഴക്കൂട്ടം സ്റ്റേഷനിലെ എ എസ് ഐ സുരേഷ് ബാബുവിനാണ്  പരിക്കേറ്റത്. എ എസ് ഐയെ ആക്രമിച്ച ശേഷം അക്രമി ഓടി രക്ഷപ്പെട്ടു .മുഖത്ത് സാരമായി പരിക്കേറ്റ സുരേഷ് ബാബുവിനെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here