കാറില്‍ മറന്നു വെച്ച 37 ലക്ഷത്തോളം ഇന്ത്യന്‍ രൂപ ഉടമക്ക് തിരിച്ചു നല്‍കി മലയാളി മാതൃകയായി

കാറില്‍ മറന്നു വെച്ച 48500 യുറോ ഏതാണ്ട് 37 ലക്ഷത്തോളം ഇന്ത്യന്‍ രൂപ ഉടമക്ക് തിരിച്ചു നല്‍കി മലയാളി മാതൃകയായി. അബുദാബിയിലെ റെന്റ് എ കാര്‍ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന കരീം ആണ് തന്റെ പ്രവര്‍ത്തിയിലൂടെ മലയാളികള്‍ക്കാകെ മാതൃകയായത്.

അബൂദാബിയിലെ ത്രിഫ്റ്റി എന്ന സ്ഥാപനത്തില്‍ നിന്നും ഹോണ്ട സിറ്റി കാര്‍ വാടകക്ക് എടുത്ത യൂറോപ്യന്‍ വനിതയാണ് വന്‍ തുക കാറില്‍ വെച്ച് മറന്നത്. 48500 യുറോ ഏതാണ്ട് 37 ലക്ഷത്തോളം ഇന്ത്യന്‍ രൂപയാണു കാറില്‍ മറന്നു വെച്ചത്.

കാര്‍ സ്ഥാപനത്തില്‍ തിരിച്ചു കൊടുത്ത ശേഷം യുവതി തിരിച്ചു പോയി . സ്ഥാപനത്തില്‍ കാര്‍ പരിശോധിക്കുമ്പോഴാണ് മലയാളിയായ കരീം കാറില്‍ നോട്ടു കെട്ടുകള്‍ ഇരിക്കുന്നതായി കണ്ടെത്തിയത്.
ഉടന്‍ തന്നെ കാര്‍ കൊണ്ടു പോയ യുവതിയെ ബന്ധപ്പെട്ടപ്പോഴാണ് അവരുടെ തുക നഷപ്പെട്ട വിവരം അറിയുന്നത്.
പണം തിരിച്ചു കിട്ടിയതറിഞ്ഞ യൂറോപ്യന്‍ വനിത സന്തോഷത്തിലായി.

കരീമിന്റെയും സഹ പ്രവര്‍ത്തകന്‍ ശംസുദീന്റെയും മഹാ മനസ്‌കതയെ അവര്‍ ഏറെ പ്രശസിച്ചു.
മലയാളികളെക്കുറിച്ചും നല്ല അഭിപ്രായം പങ്കു വെച്ചാണ് അവര്‍ യൂറോപ്പിലേക്ക് മടങ്ങിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News