
കണ്ണുര്‍: ഇരിട്ടി കീഴൂരില്‍ ഉഗ്രശേഷിയുള്ള ബോംബുകള്‍ കണ്ടെത്തി. ആര്‍ എസ് എസ് കേന്ദ്രമായ കീഴൂരിലെ സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ബോംബുകള്‍.പറമ്പില്‍ ജോലിക്കെത്തിയവരുടെ ശ്രദ്ധയില്‍പ്പെട്ടതോടെ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.
കണ്ടെത്തിയ ബോംബുകള്‍ ബോംബ് സ്‌ക്വാഡെത്തി നിര്‍വീര്യമാക്കി. ശ്രീകൃഷ്ണ ജയന്തി അടുത്ത സാഹചര്യത്തില്‍ ആര്‍ എസ് എസ് കേന്ദ്രത്തിലെ ആയുധശേഖരണം നാട്ടുകാരില്‍ ഭീതി പരത്തുകയാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here