
ആര്‍എസ്എസിനെതിരെ എഴുതിയില്ലായിരുന്നെങ്കില്‍ മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ്കൊല്ലപ്പെടില്ലായിരുന്നുവെന്ന് മുന്‍ മന്ത്രിയും, ബിജെപി എംഎല്‍എയുമായ ജീവരാജ്. സംഘപരിവാറിനെതിരെ എഴുതിയതുകൊണ്ടാണ് അവര്‍ കൊല്ലപ്പെട്ടത്. അവരുടെ പത്രത്തില്‍ സംഘപരിവാറിനെതിരെ എഴുതിയില്ലായിരുന്നെങ്കില്‍ ഇന്നവര്‍ ജീവനോടെ ഉണ്ടാകമായിരുന്നുവെന്നും എംഎല്‍എ പ്രസംഗത്തില്‍ പറയുന്നു.
കര്‍ണാടകയില്‍ ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപെടുമ്പോള്‍ ഈ ഗൗരി ലങ്കേഷ് എവിടെയായിരുന്നുവെന്നും എം എല്‍ എ ചോദിക്കുന്നു. കൊലപാതകത്തിലെ ആര്‍ എസ് എസ് പങ്കാളിത്തം വെളിവാക്കുന്നതാണ് എം എല്‍ എയുടെ പരാമര്‍ശം.
ബംഗളുരുവിലെ വസതിയില്‍ വെച്ചാണ് അക്രമികള്‍ ഗൗരിയെ വെടിവെച്ചുകൊന്നത്. തനിക്ക് ആര്‍ എസ് എസ് വധ ഭീഷണിയുണ്ടെന്ന് ഇവര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
ആര്‍എസ്എസ്സിനും ബിജെപിക്കും എതിരെ ഒട്ടേറെ ലേഖനങ്ങവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഏറെ വിവാദം സൃഷ്ടിച്ച കല്‍ബുര്‍ഗി വധക്കേസുമായി ബന്ധപ്പെട്ട് നടന്ന പ്രതിഷേധങ്ങളില്‍ സജീവ പങ്കാളിയായിരുന്നു.മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ പി.ലങ്കേഷിന്റെ മകളാണ് സാമൂഹ്യപ്രവര്‍ത്തക കൂടിയായിരുന്ന ഗൗരി ലങ്കേഷ്

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here