യുഎസ് ഓപ്പണ്‍ വനിതാ വിഭാഗത്തില്‍ ഇക്കുറി അമേരിക്കന്‍ പോരാട്ടം

യുഎസ് ഓപ്പണ്‍ വനിതാ വിഭാഗത്തില്‍ ഇക്കുറി അമേരിക്കന്‍ പോരാട്ടം, ഫൈനലില്‍ സ്ലൊയേന്‍ സ്റ്റീഫന്‍,മാഡിസണ്‍ കീസിനെ നേരിടം, 1981ന് ശേഷം ആദ്യമായാണ് അമേരിക്കന്‍ ഫൈനലിന് യുഎസ് ഓപ്പണ്‍ സാക്ഷ്യം വഹിക്കുന്നത്.

സെമിയില്‍ വീനസ് വില്യംസിന് അപ്രതീക്ഷിത തോല്‍വി സമ്മാനിച്ചാണ് സ്റ്റീഫന്‍ സോലാനെ ഫൈനലില്‍ പ്രവേശിച്ചത്.സ്‌കോര്‍ 6-1,0-6,7-5, അതേ സമയം ക്വാര്‍ട്ടറില്‍ ഒന്നാം നമ്പര്‍ താരം കരോളിന പ്ലിസ്‌കോവിനെ അട്ടിമറിച്ച് സെമിയിലെത്തിയ കോകോ വാന്‍ഡ്വെ തോല്‍പ്പിച്ചാണ് മാഡിസണ്‍ കീസ് ഫൈനലില്‍ എത്തിയത്.

നേരിട്ടുള്ള ഗെയിമുകള്‍ക്കായിരുന്നു മാഡിസണിന്റെ ജയം. സ്‌കോര്‍ 6-1,6-2, നാളെ രാത്രി 1.30നാണ് ഫൈനല്‍. ഇരുവരുടെയും ആദ്യ ഗ്രാന്‍സ്ലാം ഫൈനല്‍ കൂടിയാണിത്. പുരുഷ സിഗിള്‍സ് സെമിയില്‍ ഇന്ന് റാഫേല്‍ നദാല്‍ ഡെല്‍ പെട്രോയെ നേരിടും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here