വര്‍ഗീയ ഫാസിസത്തിനെതിരെ കൈകോര്‍ക്കാന്‍ പിണറായിക്കൊപ്പം കമല്‍ഹാസനും; കോഴിക്കോട് പ്രതിഷേധസാഗരമിരമ്പും

കോ‍ഴിക്കോട്: കേളു ഏട്ടന്‍ പഠന ഗവേഷണ കേന്ദ്രം ഈ മാസം 16 ന് സംഘടിപ്പിക്കുന്ന ദേശീയ സെമിനാറില്‍ പങ്കെടുക്കാനാണ് ജനനായകന്‍ പിണറായി വിജയനും ഉലകനായകന്‍ കമല്‍ഹാസനും കോഴിക്കോടെത്തുന്നത്. ഇന്ത്യയുടെ മതനിരപേക്ഷ ഘടനയ്ക്ക് നേരെ ഉയരുന്ന വെല്ലുവിളികളേയും അതിനെതിരായ പ്രതിരോധത്തേയും സംബന്ധിച്ച ഗൗരവമായ ആലോചനയ്ക്കാണ് സെമിനാര്‍ വേദിയൊരുക്കുന്നത്.

രാവിലെ 10 ന് ടാഗോര്‍ ഹാളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്യും. കമല്‍ഹാസന്‍ മുഖ്യാതിഥിയാകും. സി പി ഐ (എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനടക്കമുളള പ്രമുഖര്‍ സെമിനാറില്‍ സംബന്ധിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News