കോ‍ഴിക്കോടും മാവോയിസ്റ്റുകള്‍; പൊലീസ് തെരച്ചില്‍ തുടരുന്നു

കോഴിക്കോട് : കോഴിക്കോട് താമരശ്ശേരി പുതുപ്പാടിയിലെ മട്ടിക്കുന്ന് വനമേഖലയില്‍ മാവോയിസ്റ്റുകള്‍ എത്തിയതായി സൂചന. പരപ്പന്‍പാറയിലെ കാടിനോട് ചേര്‍ന്ന റബ്ബര്‍ എസ്‌റ്റേറ്റില്‍ താമസിക്കുന്ന സ്ത്രീയുടെ വീട്ടിലാണ് മാവോയിസ്റ്റുകള്‍ എത്തിയത്.

കഴിഞ്ഞ ദിവസം വൈകീട്ട് ഒരു സ്ത്രീയും പുരുഷനും സാധാരണ വേഷത്തിലാണ് എത്തിയത്. ഇവര്‍ മോവോയിസ്റ്റുകള്‍ എന്ന് പരിചയപ്പെടുത്തുകയും വീട്ടുകാരെ പരിചയപ്പെടുകയും ചെയ്തു. പിന്നീട് രാത്രി വീണ്ടും എത്തി. പച്ച നിറത്തിലുളള യൂണിഫോം ധരിച്ച 3 പേരും കൂടെ ഉണ്ടായിരുന്നു. തോളില്‍ തോക്കും തൂക്കിയിരുന്നു.

ഇവര്‍ ആവശ്യപ്പെട്ടതനുസരിച്ച് വീട്ടുകാര്‍ ഭക്ഷണം ഉണ്ടാക്കിക്കൊടുത്തു. പിറ്റേദിവസം വീട്ടിലെത്തി ഭക്ഷണവും കഴിച്ച് വീട്ടുകാര്‍ക്ക് 100 രൂപയും നല്‍കിയാണ് മാവോയിസ്റ്റുകള്‍ മടങ്ങിയത്. നാട്ടുകാര്‍ വഴി വിവരമറിഞ്ഞ പൊലീസ് സംഭവസ്ഥലത്ത് തിരച്ചില്‍ ആരംഭിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News