കാലിക്കറ്റ് സര്‍വകലാശാല ഡി – ലിറ്റ് ഷാര്‍ജാ ഭരണാധികാരിക്ക് 26 ന് സമ്മാനിക്കും; മോഹന്‍ലാലും പി ടി ഉഷയും കാത്തിരിക്കണം

കോ‍ഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയില്‍ ഷാര്‍ജാ ഭരണാധികാരി സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ഖാസിമിയ്ക്ക് ഈ മാസം 26 ന് ഓണററി ഡി-ലിറ്റ് നല്‍കും. മോഹന്‍ലാലിനും ഒളിമ്പ്യന്‍ പി ടി ഉഷയ്ക്കും ഡി-ലിറ്റ് പിന്നീട് സമ്മാനിക്കും. മൂന്ന് പോര്‍ക്കും ഒരുമിച്ച് ഡി-ലിറ്റ് സമ്മാനിക്കാനായിരുന്നു ആദ്യം തീരുമാനിച്ചത്. എന്നാല്‍ സുരക്ഷ മുന്‍ നിര്‍ത്തിയാണ് പുതിയ തീരുമാനം.

ഷാര്‍ജാ ഭരണാധികാരിക്ക് ഡി-ലിറ്റ് നല്‍കുമ്പോള്‍ അദ്ദേഹത്തിന് കനത്ത സുരക്ഷ ഏര്‍പ്പാടാക്കാന്‍ കേന്ദ്ര സുരക്ഷാ ഏജന്‍സികള്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. 250 പോലീസുകാരും വിവിധ സേനാഗംങ്ങളും മറ്റും സുരക്ഷാ ഡ്യൂട്ടിക്കുണ്ടാവും. അന്ന് രാവിലെ ഷാര്‍ജാ ഭരണാധികാരിയേയും വഹിച്ച് എത്തുന്ന ഹെലികോപ്ടറ്റര്‍ ക്യാമ്പസിലെ ഹെലിപാടില്‍ ഇറക്കാനാണ് തീരുമാനം.

ഡി-ലിറ്റ് പ്രഖ്യാപനത്തിനായി അന്ന് സെനറ്റിന്റെ പ്രത്യേക യോഗവും വിളിച്ചിട്ടുണ്ട. ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ഡി-ലിറ്റ് സമ്മാനിക്കും. മുഖ്യമന്ത്രി പിണറായി വിജയനും ചടങ്ങില്‍ പങ്കെടുക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here