ജീവകാരുണ്യപ്രവര്‍ത്തനങ്ങളിലൂടെ മാതൃകയാകുന്ന ആരാധകര്‍; മമ്മൂട്ടിയുടെ പിറന്നാള്‍ പ്രവാസികളായ ആരാധകര്‍ ആഘോഷിച്ചത് ഇങ്ങനെ

അബുദാബി; സാമൂഹിക പ്രതിബദ്ധത ഉയര്‍ത്തിപ്പിടിക്കുന്ന ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ സമൂഹത്തിനാകെ
മാതൃകയാവുകയാണ് യു എ ഇ യിലെ മമ്മൂട്ടിയുടെ ആരാധകര്‍. ചലച്ചിത്ര താരം മമ്മൂട്ടിയുടെ ജന്മദിനം യു എ ഇ യിലെ മമ്മൂട്ടി ആരാധകര്‍ ആഘോഷിച്ചത് ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചായിരുന്നു.

ദുബായില്‍ രക്ത ദാന ക്യാമ്പ്‌ നടത്തിയായിരുന്നു മഹാ നടന്റെ ജന്മ ദിനം ആരാധകര്‍ ആഘോഷിച്ചത്.

കഴിഞ്ഞ കുറെ വർഷങ്ങളായി മമ്മൂട്ടി ഫാൻസ്‌ യു എ ഇ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങള്‍ നടത്തി വരുന്നു. മഹാനടന്‍ മമ്മുട്ടിയുടെ ഈ ജന്മ ദിനത്തോടനുബന്ധിച്ച് മമ്മൂട്ടി ഫാൻസ്‌ യു എ ഇ രക്ത ദാന ക്യാമ്പ്‌ ആണ് സംഘടിപ്പിച്ചത്.

യു എ ഇ ആരോഗ്യ മന്ത്രാലയം , ഷാര്‍ജ ബ്ലഡ്‌ ബാങ്ക് , ദുബായ് കിസൈസിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ്‌ , എന്നിവയുടെ സഹകരണത്തോടെയാണ് രക്ത ദാന ക്യാമ്പ്‌ സംഘടിപ്പിച്ചത്.


ദുബായിലെ ലുലു ഹൈപർ മാർക്കെറ്റ് അൽ ഖുസൈസിൽ വൈകുന്നേരം 4 മണി മുതൽ 10 മണി വരെയാണ്
രക്തദാന ക്യാമ്പയിൻ നടത്തിയത്. നിരവധി പേര്‍ ക്യാമ്പിലെത്തി രക്തം നല്‍കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News