ദേരാ സച്ചാ സൗദയുടെ സിര്‍സയിലെ ആസ്ഥാനത്ത് പൊലീസ് റെയ്ഡ്; റെയ്ഡ് ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍; കണ്ടെത്തിയത് രണ്ട് മുറികളില്‍ നിറയെ പണം

ദേരാ സച്ചാ സൗദയുടെ സിര്‍സയിലെ ആസ്ഥാനത്ത് പൊലീസ് റെയ്ഡ്. റെയ്ഡില്‍ 2 മുറികളിലായി നിറഞ്ഞിരിക്കുന്ന പണം കണ്ടെത്തി. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ്. സൈന്യവും പൊലീസും സിര്‍സയിലെ ആസ്ഥാനം വളഞ്ഞു.

പീഡനക്കേസില്‍ ജയിലിലായ ആള്‍ദൈവം ഗുര്‍മീത് രാം റഹീം സിങ്ങിന്റെ ദേരാ സച്ചാ സൗദാ ആസ്ഥാനം റെയ്ഡ് ചെയ്യാന്‍ ഹരിയാന പോലീസിന് പഞ്ചാബ് ഹരിയാന കോടതിയാണ് അനുമതി നല്‍കിയത്.ഉദ്യോഗസ്ഥരെ ഞെട്ടിച്ചുകൊണ്ട് ആസ്ഥാനത്തെ 2 മുറികളിലായി നിറച്ചിരിക്കുന്ന പണം കണ്ടെത്തി. കഴിഞ്ഞദിവസം റെയ്ഡില്‍ വന്‍ ആയുധശേഖരം പിടിച്ചെടുത്തിരുന്നു.

തെരച്ചിലില്‍ മെഷീന്‍ ഗണ്‍ ഉള്‍പെടെയുളള തോക്കുകളുടെ ശേഖരമാണ് കണ്ടെത്തിയത്. ആയുധശേഖരത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. റെയ്ഡിന് പോലീസ് പ്രത്യേക സംഘത്തെ ഒരുക്കിയിട്ടുണ്ട്. 41 പാരാമിലിറ്ററി ഫോഴ്‌സസ്, കരസേനയുടെ 4 കമ്പനി സേന, ഡോഗ് സ്‌കോട് ഉള്‍പ്പെടെ വന്‍ സന്നാഹമാണ് ദേര സച്ചാ ആസ്ഥാനത്ത് അണിനിരന്നിരിക്കുന്നത്.

ബോംബു സ്‌ക്വാഡും ഒപ്പമുണ്ട്. ആശ്രമത്തില്‍ നിയമവിരുദ്ധ പ്രവര്‍ത്തനം ഒന്നും നടക്കുന്നില്ലെന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യം. റെയ്ഡ് പൂര്‍ണ്ണമായും വീഡിയോയില്‍ ചിത്രീകരിക്കുന്നുണ്ട്. ആസ്ഥാനം പൂര്‍ണമായി പരിശോധന നടത്തി ഒഴിപ്പിക്കാനാണ് ഹൈക്കോടതിയുടെ നിര്‍ദേശം. റെയ്ഡിന് മേല്‍നോട്ടം വഹിക്കാന്‍ റിട്ട. ജഡ്ജി കെഎസ് പവാറിനെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. റിപ്പോര്‍ട്ട് മുദ്രവച്ച കവറില്‍ കോടതിയില്‍ സമര്‍പ്പിക്കണം.

സിര്‍സയില്‍ 700 ഏക്കറിലായി വ്യാപിച്ചുകിടക്കുന്ന ആസ്ഥാനം വിവാദങ്ങളുടെ കേന്ദ്രമായിരുന്നു. രണ്ടു ശിഷ്യമാരെ മാനഭംഗപ്പെടുത്തിയ കേസില്‍ ഗുര്‍മീത് റാം റഹിം സിങ്ങിന് കോടതി 20 വര്‍ഷമാണ് തടവ് ശിക്ഷ വിധിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News