ട്രംപിന്‍റെ കുടിയേറ്റ വിരുദ്ധ നിയമത്തിനെതിരെ പ്രതിഷേധം അലയടിക്കുന്നു; യു എസ് സെനറ്റര്‍മാരുടെ നിലപാട് ഇന്ത്യക്ക് തുണയായേക്കും

വാഷിങ്ടണ്‍:  യുഎസില്‍ കുടിയേറ്റനിയമം റദ്ദാക്കാനുള്ള പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നീക്കത്തിനെതിരെ അമേരിക്കന്‍ സെനറ്റംഗങ്ങള്‍. അഞ്ച് ഇന്ത്യന്‍- അമേരിക്കന്‍ പ്രതിനിധികളാണ് പ്രസിഡന്റിന്റെ നയത്തിനെതിരെ രംഗത്തെത്തിയത്. നയം ക്രൂരവും മനുഷ്യത്വരഹിതവുമാണെന്ന് ഇവര്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. അമേരിക്കയില്‍ താമസമാക്കിയ കുടുംബങ്ങളില്‍ ഇത് കുഴപ്പങ്ങളുണ്ടാക്കും. ചെറുപ്പക്കാര്‍ പരിചയമില്ലാത്ത മറ്റ് രാജ്യങ്ങളിലേക്ക് പോകുന്നത് അമേരിക്കന്‍ സാമ്പദ്വ്യവസ്ഥയെ ബാധിക്കുമെന്നും ഇവര്‍ പറഞ്ഞു. ഇത് ഹൃദയശൂന്യമായ നടപടിയാണെന്ന് ഡെമോക്രാറ്റിക് സെനറ്റര്‍ കമല ഹാരിസ് പറഞ്ഞു.

കുട്ടികളായിരിക്കെ രാജ്യത്ത് കുടിയേറിയവരുടെ കാര്യത്തില്‍ പൊതുമാപ്പ് ഏര്‍പ്പെടുത്തുന്ന ഡിഎസിഎ (ഡിഫേര്‍ഡ് ആക്ഷന്‍ ഫോര്‍ ചൈല്‍ഡ്ഹുഡ്) ഏര്‍പ്പെടുത്തിയത് മുന്‍ പ്രസിഡന്റ് ബറാക് ഒബാമയാണ്. കുഞ്ഞുങ്ങളായിരിക്കെ മാതാപിതാക്കള്‍ക്കൊപ്പം മതിയായ രേഖകളില്ലാതെ രാജ്യത്ത് എത്തി ജോലി പെര്‍മിറ്റ് നേടിയ നിരവധിപേരുണ്ട്. ഇങ്ങനെ എത്തിയ എട്ട് ലക്ഷത്തോളം യുവാക്കളെയാണ് പുതിയ തീരുമാനം ബാധിക്കുക.

കുട്ടിക്കാലത്ത് അമേരിക്കയിലെത്തി സ്വന്തം രാജ്യം അമേരിക്കയായി കരുതുന്ന നിരവധിപേര്‍ക്ക് രാജ്യം നഷ്ടമാകുന്ന അവസ്ഥയുണ്ടാകുമെന്ന് യുഎസ് കോണ്‍ഗ്രസ് പ്രതിനിധി പ്രമീള ജയ്പാല്‍ പറഞ്ഞു. ഡിഎസിഎ നീട്ടണമെന്ന് രാജ കൃഷ്ണമൂര്‍ത്തി അഭിപ്രായപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News